---
title: "തൃശ്ശൂരിൽ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍"
english_title: "Husband and friend arrested for raping young woman in Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56839/husband-and-friend-arrested-for-raping-young-woman-in-thrissur"
published_at: "2022-07-23T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbecf17d449_images_(12).jpeg"
keywords: []
---

# തൃശ്ശൂരിൽ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

> **Lead Summary:** **തൃശൂര്‍**: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ ബോട്ടില്‍ കയറ്റി.

## Article Content

**തൃശൂര്‍**: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ ബോട്ടില്‍ കയറ്റി.

പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു.

ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനാല്‍ പുറത്തുവിടുമോയെന്ന ഭയം കൊണ്ട് യുവതി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല. ആരോഗ്യനില മോശമായതോടെ യുവതി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. ദീര്‍ഘനാളുകളായി യുവതിയെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നതായി സൂചനയുണ്ട്.

പീഡനം സംബന്ധിച്ച്‌ ഇന്നലെയാണ് പൊലീസിന് വിവരം ലഭിച്ചത്. യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബലാത്സംഗത്തിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഉപകരണങ്ങളും യു എസ് ബി പെന്‍ ഡ്രൈവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56839/husband-and-friend-arrested-for-raping-young-woman-in-thrissur)