---
title: " പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56902/police"
published_at: "2022-07-24T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dc993ec72dc_Screenshot_20220724-062613.png"
keywords: []
---

#  പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **പാലക്കാട്: **കൊല്ലംകോട് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ ശ്രീത്സനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷനോട് ചേർന്നുള്ള ക്വാര്‍ട്ടേഴ്‍സിലാണ് വൈകിട്ട് ആറരയോടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ പാസ്സ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിയിലുള്ള ശ്രീൽസനെ സ്റ്റേഷനിൽ എത്തിയ ശേഷം കാണാതാവുകയായിരുന്നു.

## Article Content

**പാലക്കാട്: **കൊല്ലംകോട് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ ശ്രീത്സനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷനോട് ചേർന്നുള്ള ക്വാര്‍ട്ടേഴ്‍സിലാണ് വൈകിട്ട് ആറരയോടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ പാസ്സ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിയിലുള്ള ശ്രീൽസനെ സ്റ്റേഷനിൽ എത്തിയ ശേഷം കാണാതാവുകയായിരുന്നു.

തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. പിന്നാലെ എസ്എച്ച്ഒ യുടെ നേതൃത്തിൽ ക്വാര്‍ട്ടേഴ്സ് പരിശോധിച്ചപ്പോൾ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫാനിൻ്റെ ഹുക്കിൽ പ്ലാസ്റ്റിക് കയറില്‍ കെട്ടി തൂങ്ങി മരിച്ച നിലായിലായിരുന്നു മൃതദേഹം. ആത്മഹത്യ കുറിപ്പ് പോലിസ് കണ്ടെടുത്തു. ഞാൻ പോകുന്നു, എല്ലാവർക്കും നന്ദി എന്നാണ് കുറിപ്പിലുള്ളത്. ശ്രീൽസൻ ഷോളയൂർ സ്റ്റേഷനിൽ നിന്നും കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെത്തിയിട്ട് ഒരു വർഷം തികയുന്നേയുള്ളു. മുമ്പ് മാനസികമായ പ്രശ്നങ്ങൾക്ക് ചികിത്സ നടത്തിയിരുന്നതായും  പൊലിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56902/police)