---
title: "ഇരിട്ടി പുതിയ പാലം ശുചീകരിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56905/iritty"
published_at: "2022-07-24T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dc9e4649f79_PicsArt_07-24-06.49.00.jpg"
keywords: []
---

# ഇരിട്ടി പുതിയ പാലം ശുചീകരിച്ചു

> **Lead Summary:**  **ഇരിട്ടി: **ഇരിട്ടി പുതിയപാലത്തിൽ യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാനായി പാലത്തിൽ ഇരു ഭാഗങ്ങളിലും അടിഞ്ഞുകൂടിയ ചെളിയും മണ്ണും ശ്രമദാനത്തിലൂടെ ബി എം എസ് തൊഴിലാളികൾ നീക്കം ചെയ്തു.

## Article Content

 **ഇരിട്ടി: **ഇരിട്ടി പുതിയപാലത്തിൽ യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാനായി പാലത്തിൽ ഇരു ഭാഗങ്ങളിലും അടിഞ്ഞുകൂടിയ ചെളിയും മണ്ണും ശ്രമദാനത്തിലൂടെ ബി എം എസ് തൊഴിലാളികൾ നീക്കം ചെയ്തു.

ബി എം എസ് സ്ഥാപന ദിനാഘോഷങ്ങളുടെ ഭാഗമായായിരുന്നു ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രമദാനം നടത്തിയത്. പാലത്തിന്റെ ഇരു ഭാഗങ്ങളിലും വെള്ളം ഒഴുകിപ്പോകാനായി ദ്വാരങ്ങൾ ഇട്ടിരുന്നെങ്കിലും നിർമ്മാണത്തിലെ അപാകത എന്നോണം ഇത് പാലത്തിന്റെ നിരപ്പിൽ നിന്നും രണ്ട് ഇഞ്ചോളം പൊക്കിയായിരുന്നു.

അതിനാൽ തന്നെ പാലത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് പതിവായിരുന്നു. ഇത് കൂടാതെ ഇരു ഭാഗങ്ങളിലും രണ്ടടിയോളം ഉയരത്തിൽ ചെളി നിറഞ്ഞതും ഈ ചാലുകൾ അടഞ്ഞതും വെള്ളക്കെട്ട് രൂക്ഷമാക്കി. പാലത്തിലൂടെ പോകുന്ന ബൈക്ക് അടക്കമുള്ള ചെറു വാഹനയാത്രക്കാർ വലിയ വാഹങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളത്തിൽ കുളിക്കുന്നതും മഴക്കാലത്ത് നിത്യ സംഭവമായി. പാലത്തിന് ഇരുവശവും നടപ്പാത ഉണ്ടെങ്കിലും ഇതിലൂടെ പോകുന്ന വിദ്യാർഥികൾ അടക്കമുള്ള കാൽനട യാത്രക്കാരും വലിയ വാഹനങ്ങൾ തെറിപ്പിക്കുന്ന ചെളിവെള്ളത്തിൽ കുളിക്കുന്ന അവസ്ഥയും ഉണ്ടായി.

ഇതെല്ലം കണക്കിലെടുത്താണ് ബി എം എസ് തൊഴിലാളികൾ പാലം ചെളിയും മണ്ണും നീക്കി ശുചീകരിച്ചത്. ഓട്ടോറിക്ഷാ മസ്ദൂർ സംഘം ജില്ലാ സിക്രട്ടറി പി.വി. ചന്ദ്രൻ, ബി എം എസ് ഇരിട്ടി യൂണിറ്റ് സിക്രട്ടറി വി.എം. വിപിൻ, യൂണിറ്റ് ജനറൽ സിക്രട്ടറി എ.കെ. സുനീഷ്, കെ.പി. വിനു, എം.പി. പ്രജിത്ത്, പ്രമോദ് ആര്യക്കളം, കെ. പ്രേമരാജൻ, എം. വേണു, മഹേഷ്, ദിവാകരൻ തുടങ്ങിയവർ ശുചികരണത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56905/iritty)