---
title: "വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56918/arrested"
published_at: "2022-07-24T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcbd052f105_Screenshot_20220724-085757.png"
keywords: []
---

# വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ 

> **Lead Summary:** **പാലക്കാട്: **കരിമ്പയിൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ബസ് സറ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന് വിദ്യാർഥികൾ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനു മുന്‍പും ചിലർ സദാചാര പൊലീസ് ചമഞ്ഞ് ഉപദ്രവിക്കാറുള്ളതായി വിദ്യാർത്ഥികൾ പറയുന്നു.

## Article Content

**പാലക്കാട്: **കരിമ്പയിൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ബസ് സറ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന് വിദ്യാർഥികൾ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനു മുന്‍പും ചിലർ സദാചാര പൊലീസ് ചമഞ്ഞ് ഉപദ്രവിക്കാറുള്ളതായി വിദ്യാർത്ഥികൾ പറയുന്നു.

പാലക്കാട് മണ്ണാർക്കാട് ബസ് സ്റ്റാപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന്‍റെ പേരിൽ വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചതിന്‍റെ പേരിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അധ്യാപകന്‍റെ മുന്നിലിട്ടാണ് ഇന്നലെ തല്ലിച്ചതച്ചത്. തടയാൻ ശ്രമിച്ച അധ്യാപകനെ തള്ളി മാറ്റി. നാട്ടുകാർ കൂട്ടമായി എത്തിയാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

പ്രദേശത്ത് എസ് എഫ് ഐ യുടെ നേതൃത്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വിദ്യർത്ഥികൾ കൂട്ടത്തോടെ ബസ് സ്റ്റാപ്പിലിരുന്ന് പ്രതിഷേധിച്ചു. സദാചാര ആക്രമണത്തില്‍ കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായില്ലെന്നും ഇവർക്ക് പരാതിയുണ്ട്.

വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരിമ്പ സ്വദേശികളായ സിദ്ദിഖ്, ഹരീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56918/arrested)