---
title: "പന്നികളുടെ സാംപിൾ വീണ്ടും ശേഖരിച്ച് പരിശോധിക്കണമെന്ന് കർഷകൻ"
english_title: "Manathavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56933/manathavadi"
published_at: "2022-07-24T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcd201f18d8_Screenshot_20220724-091749.png"
keywords: []
---

# പന്നികളുടെ സാംപിൾ വീണ്ടും ശേഖരിച്ച് പരിശോധിക്കണമെന്ന് കർഷകൻ

> **Lead Summary:** **മാനന്തവാടി: **കടത്തിനു മുകളിലാണ് ജീവിക്കുന്നത്. ഫാം തുടങ്ങിയതുമായി ബന്ധപ്പെട്ട് ഒരുകോടിയുടെ കടമുണ്ട്. ഇത് ഞാനെങ്ങനെ വീട്ടും ? വീട്ടിലെത്തുന്നവരോട് വിൻസെന്റിന് സംസാരിക്കാൻ പോലുമാകുന്നില്ല. ഫാമിലെ 360 പന്നികളെ കൊല്ലാൻ പോകുന്നതിന്റെ വേദനയിലാണ് ഈ കർഷകൻ. 'ഞങ്ങളുടെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ദയവ് ചെയ്ത് പന്നികളെ കൊന്നൊടുക്കുന്നതിന് സാവകാശം തരണം.

## Article Content

**മാനന്തവാടി: **കടത്തിനു മുകളിലാണ് ജീവിക്കുന്നത്. ഫാം തുടങ്ങിയതുമായി ബന്ധപ്പെട്ട് ഒരുകോടിയുടെ കടമുണ്ട്. ഇത് ഞാനെങ്ങനെ വീട്ടും ? വീട്ടിലെത്തുന്നവരോട് വിൻസെന്റിന് സംസാരിക്കാൻ പോലുമാകുന്നില്ല. ഫാമിലെ 360 പന്നികളെ കൊല്ലാൻ പോകുന്നതിന്റെ വേദനയിലാണ് ഈ കർഷകൻ. 'ഞങ്ങളുടെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ദയവ് ചെയ്ത് പന്നികളെ കൊന്നൊടുക്കുന്നതിന് സാവകാശം തരണം.

സാംപിളുകൾ ഒന്നുകൂടി പരിശോധിക്കണം. അതുവരെ പുറത്തിറങ്ങാതെ ഞങ്ങളെല്ലാവരും ഇരുന്നോളാം. അരി വച്ച് പന്നികൾക്ക് കഞ്ഞി വച്ചു കൊടുക്കാം. വിൻസെന്റ് പറഞ്ഞു. പരിശോധനക്കെടുത്ത സാംപിൾ മാറിപ്പോയതാണെന്ന് കരുതുന്നു. ദയവ് ചെയ്ത് ഒന്നുകൂടി സാംപിൾ എടുത്ത് പരിശോധിക്കണം. അതിന്റെ ചെലവ് വഹിക്കാൻ ഞാൻ തയ്യാറാണ്- എം.വി. വിൻസെന്റ് പറഞ്ഞു. ഒരുവർഷം മുമ്പ് കണ്ണൂരിൽ നിന്നും എത്തിച്ച മുന്നൂറ് പന്നികളുമായാണ് ഞാൻ ഈ ഫാം തുടങ്ങിയത്.

പ്രത്യുപ്ലാപദന പ്രക്രിയ നടത്തുന്നത് ഫാമിൽ നിന്നു തന്നെയാണ്. പുറത്ത് നിന്നും പന്നികളെ ഫാമിൽ കൊണ്ടുവരുന്നില്ലെന്നും വിൻസെന്റ് പറഞ്ഞു. വയനാട്ടിലെ പന്നിഫാമുകളെ തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നതായി കരുതുന്നു. ഇതന്വേഷിക്കണം. ജഡം പരിശോധിച്ചില്ല പ്രസവത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ഫാമിൽ ഒരു പന്നി ചത്തുവെന്നത് സത്യമാണ്. ഇതിന്റെ ജഡത്തിൽ നിന്നുള്ള സാംപിളുകൾ പരിശോധനയ്ക്ക് എടുക്കുകയോ അയക്കുകയോ ചെയ്തിട്ടില്ല. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ജഡം മറവ് ചെയ്യുകയാണ് ചെയ്തത്. ജഡം പരിശോധനക്കെടുക്കാതെയാണ് ചത്ത പന്നിക്ക് ആഫ്രിക്കൻ പന്നിപ്പനിയുണ്ടെന്ന് പറയുന്നത്. നിലവിൽ സാംപിളുകൾ ശേഖരിച്ച പന്നികൾക്ക് പനി ബാധിച്ചിട്ട് രണ്ടാഴ്ചയിലേറെയായി. പരസ്പരമുള്ള പോരിനെ തുടർന്ന് പന്നികളിൽ ഇങ്ങനെ പനി വരുന്നത് സ്വാഭാവികമാണ്. ആഫ്രിക്കൻ പന്നിപ്പനിയുടെ ഒരു ലക്ഷണവും ഫാമിലെ പന്നികൾക്കില്ല. എല്ലാ പന്നികളും തീറ്റയെടുക്കുന്നുണ്ട്. (എം.വി. വിൻസെന്റ്, മുല്ലപ്പറമ്പിൽ)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56933/manathavadi)