---
title: "ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്  വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി "
english_title: "Plastic"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56966/plastic"
published_at: "2022-07-24T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcf59425c20_PicsArt_07-24-01.01.19.jpg"
keywords: []
---

# ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്  വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി 

> **Lead Summary:** **പയ്യന്നൂർ: **ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും , നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

## Article Content

**പയ്യന്നൂർ: **ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും , നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ഒറ്റത്തവണ ഉപയോഗിക്കുന്ന നിരവധി പ്ലാസ്റ്റിക്കുകളാണ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കണ്ടെത്തിയത്. നിരോധിത പ്ലാസ്റ്റിക്കുകൾ വില്പനനടത്തുകയും, സംഭരിക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പോലുഷൻ കൺട്രോൾ ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ രാജേഷ്.പി,നഗരസഭ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്കുമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹരിപുതിയില്ലത്ത്, ലതീഷ് .പി , ബിനില ബി നായർ, അപ്രന്റീസുമാരായ നീതുരവി , കെ. മഞ്ജുഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

12 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 5 സ്ഥാപനങ്ങളിൽ നിന്നുമായി 203.8 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കുകളും , ഡിസ്പോസിബിൾ ഗ്ലാസുകളും, പ്ലേറ്റുകളുകളുമാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56966/plastic)