---
title: "പെരിങ്ങോം ഗവ: കോളേജ് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർ മാർ മാത്തിൽ ഐആർ പി സി സാന്ത്വന കേന്ദ്രം സന്ദർശിച്ചു"
english_title: "Peringom Govt: College NSS Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56970/peringom-govt-college-nss-unit"
published_at: "2022-07-24T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcf97382c29_PicsArt_07-24-01.18.01.jpg"
keywords: []
---

# പെരിങ്ങോം ഗവ: കോളേജ് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർ മാർ മാത്തിൽ ഐആർ പി സി സാന്ത്വന കേന്ദ്രം സന്ദർശിച്ചു

> **Lead Summary:** പെരിങ്ങോം ഗവ: കോളേജ് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർ മാർ മാത്തിൽ ഐആർ പി സി സാന്ത്വന കേന്ദ്രം സന്ദർശിച്ചു. തുടർന്ന് പരിചരണത്തിൽ കഴിയുന്ന അന്തേവാസികളുമായി മുഖാമുഖം നേരിൽ കണ്ടു.

## Article Content

പെരിങ്ങോം ഗവ: കോളേജ് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർ മാർ മാത്തിൽ ഐആർ പി സി സാന്ത്വന കേന്ദ്രം സന്ദർശിച്ചു. തുടർന്ന് പരിചരണത്തിൽ കഴിയുന്ന അന്തേവാസികളുമായി മുഖാമുഖം നേരിൽ കണ്ടു.

മാത്തിൽ സാന്ത്വന വയോജനകേന്ദ്രത്തിലേക്ക് ഗവ: കോളേജ് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർ ഭക്ഷ്യ വസ്തുക്കൾ, തേങ്ങ സു സ്കി, അനുശ്രീ കൃഷ്ണ, കെ. നന്ദന, നവ്യ നാരായണൻ, മുഹമ്മദ് ജസീൽ,, അർജ്ജുൻ ടി.എന്നിവർ ചേർന്ന് നൽകി. കാങ്കോൽ - ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. സുനിൽ കുമാർ ഏറ്റുവാങ്ങി.

സാന്ത്വന കേന്ദ്രം കൺവീനർ.കെ.വി. പ വിത്രൻ, മാനേജർ ടി.കെ.ശങ്കരൻ മാസ്റ്റർ, മാനേജിങ്ങ് കമ്മറ്റി മെമ്പർ പി .പ്രകാശൻ , എന്നിവർ സംസാരിച്ചു. തുടർന്ന് എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രത്തിലെ കാടു വെട്ടിത്തെളിച്ചു ശുചീകരണം നടത്തി. സാന്ത്വന കേന്ദ്രത്തിൽ പരിചണത്തിൽ കഴിയുന്ന വരുമായി അഭിമുഖം നടത്തി.തുടർന്ന് വളണ്ടിയർ മാരുടെ കലാ വിരുന്ന് എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56970/peringom-govt-college-nss-unit)