---
title: "കേരള ടൂറിസം  ഡോക്യുമെന്ററിക്ക് ദേശീയ പുരസ്‌കാരം "
english_title: "National Award for Kerala Tourism Documentary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56999/national-award-for-kerala-tourism-documentary"
published_at: "2022-07-24T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dd226fad103_images_(1).jpeg"
keywords: []
---

# കേരള ടൂറിസം  ഡോക്യുമെന്ററിക്ക് ദേശീയ പുരസ്‌കാരം 

> **Lead Summary:** **തിരുവനന്തപുരം**; കേരള ടൂറിസത്തിന് വേണ്ടി ഇന്‍വിസ് മള്‍ട്ടിമീഡിയ നിര്‍മിച്ച്‌ സിറാജ് ഷാ സംവിധാനം ചെയ്ത ഡോക്യുമെന്ററിക്ക് ദേശീയ പുരസ്‌കാരം.

## Article Content

**തിരുവനന്തപുരം**; കേരള ടൂറിസത്തിന് വേണ്ടി ഇന്‍വിസ് മള്‍ട്ടിമീഡിയ നിര്‍മിച്ച്‌ സിറാജ് ഷാ സംവിധാനം ചെയ്ത ഡോക്യുമെന്ററിക്ക് ദേശീയ പുരസ്‌കാരം.

> "Rhapsody of Rains-Monsoons of Kerala" എന്ന ചിത്രത്തിലെ വിവരണത്തിന് ശോഭ തരൂര്‍ ശ്രീനിവാസനാണ് പുരസ്‌കാരം.

കേരളത്തിലെ മഴയുടെ സകല ഭാവങ്ങളും മഴയോട് ചേര്‍ന്നുള്ള മിത്തുകളും ഉത്സവങ്ങളും വിശ്വാസങ്ങളും എല്ലാം ആവിഷ്കരിക്കുന്നതാണ് ഈ 20മിനിറ്റ് ചിത്രം.

കേരളത്തിലേക്ക്, പശ്ചിമഘട്ട മലനിരകളിലൂടെ ആദ്യ മഴമേഘങ്ങള്‍ കടക്കുന്നതു മുതല്‍ മഴയുടെ കയറ്റിറക്കങ്ങളും മഴയോടു ചേര്‍ന്നുള്ള മലയാളി ജീവിതവും എല്ലാം ഇതിവൃത്തമാകുന്ന ഡോക്യുമെന്ററി കാട്ടിലും നാട്ടിലും കടലിലും ഒക്കെയായി അഞ്ചു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.

ചിത്രം വൈകാതെ കേരളത്തെയും മഴയെയും സ്നേഹിക്കുന്ന എല്ലാവരിലേക്കും ഔദ്യോഗിക റിലീസിലൂടെ എത്തിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56999/national-award-for-kerala-tourism-documentary)