---
title: "ആകാശ എയർലൈനുമായി കൂടിക്കാഴ്ച നടത്തി  കണ്ണൂർ രാജ്യാന്തര വിമാന കമ്പനി അധികൃതർ"
english_title: "Officials of Kannur International Airlines held a meeting with Akasha Airlines"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57003/officials-of-kannur-international-airlines-held-a-meeting-with-akasha-airlines"
published_at: "2022-07-24T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dd2b1ba840d_images_(3).jpeg"
keywords: []
---

# ആകാശ എയർലൈനുമായി കൂടിക്കാഴ്ച നടത്തി  കണ്ണൂർ രാജ്യാന്തര വിമാന കമ്പനി അധികൃതർ

> **Lead Summary:** **മട്ടന്നൂർ** : രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർലൈനുമായി കണ്ണൂർ രാജ്യാന്തര വിമാന കമ്പനി അധികൃതർ കൂടിക്കാഴ്ച നടത്തി. 2 മാസം മുൻപു തന്നെ ആകാശ എയർലൈൻ സിഇഒയുമായി നേരിൽ കണ്ട് കണ്ണൂരിൽ നിന്ന് സർവീസ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ എയർ ട്രാഫിക് കൂടുതലുള്ള മെട്രോ സിറ്റികളിലാണ് ആകാശ എയർലൈൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത ഘട്ടത്തിൽ കൂടുതൽ വിമാനത്താവളത്തിലേക്ക് സർവീസ് വ്യാപിക്കുന്നതോടൊപ്പം കണ്ണൂരിലേക്കും എത്തുമെന്നാണ‌ു പ്രതീക്ഷ.

## Article Content

**മട്ടന്നൂർ** : രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർലൈനുമായി കണ്ണൂർ രാജ്യാന്തര വിമാന കമ്പനി അധികൃതർ കൂടിക്കാഴ്ച നടത്തി. 2 മാസം മുൻപു തന്നെ ആകാശ എയർലൈൻ സിഇഒയുമായി നേരിൽ കണ്ട് കണ്ണൂരിൽ നിന്ന് സർവീസ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ എയർ ട്രാഫിക് കൂടുതലുള്ള മെട്രോ സിറ്റികളിലാണ് ആകാശ എയർലൈൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത ഘട്ടത്തിൽ കൂടുതൽ വിമാനത്താവളത്തിലേക്ക് സർവീസ് വ്യാപിക്കുന്നതോടൊപ്പം കണ്ണൂരിലേക്കും എത്തുമെന്നാണ‌ു പ്രതീക്ഷ.

നിലവിൽ കണ്ണൂരിൽ നിന്നു വിദേശ എയർലൈനുകൾക്ക് സർവീസ് അനുമതി നൽകാത്ത സാഹചര്യത്തിൽ ആകാശ എയർലൈൻ കണ്ണൂരിൽ നിന്ന് സർവീസ് തുടങ്ങിയാൽ വിമാനത്താവളത്തെ സംബന്ധിച്ചു നേട്ടമാകും. 8 ആഭ്യന്തര നഗരങ്ങളിലേക്കാണ് കണ്ണൂരിൽ നിന്നുള്ള ഇപ്പോഴത്തെ സർവീസ്.

ഗോവ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിലവിൽ നേരിട്ടുള്ള സർവീസ് ഇല്ല. ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന കണ്ണൂരിനും ഡൽഹിക്കും ഇടയിൽ സർവീസ് കുറവാണ്. ഇതിന് പുറമേ, വിസ്താര, സ്പൈസ് ജെറ്റ് എയർലൈനുകളുമായും സർവീസ് ആരംഭിക്കുന്നതിനായി കിയാൽ നിരന്തര ചർച്ചകൾ നടത്തുന്നുണ്ട്. കണ്ണൂരിൽ നിന്ന് കൂടുതൽ കൂടുതൽ വിമാന കമ്പനികൾ ആഭ്യന്തര സർവീസ് ആരംഭിച്ചാൽ ടിക്കറ്റ് നിരക്കും കുറയും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57003/officials-of-kannur-international-airlines-held-a-meeting-with-akasha-airlines)