---
title: "പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘ തീർപ്പി’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി"
english_title: " Theerpp trailer "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57007/theerpp-firstlook-poster"
published_at: "2022-07-24T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dd327c05ee6_Screenshot_2022-07-24-17-21-26-478_com.facebook.katana.jpg"
keywords: []
---

# പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘ തീർപ്പി’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

> **Lead Summary:** **എറണാകുളം : **പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘ തീർപ്പി’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ‘ വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീർപ്പ്’ ... എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.

## Article Content

**എറണാകുളം : **പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘ തീർപ്പി’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ‘ വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീർപ്പ്’ ... എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.

തോക്കുമായി നിൽക്കുന്ന പൃഥ്വിയും പിന്നിലായി സിദ്ദിഖിനെയും ഇന്ദ്രജിത്തിനെയും പോസ്റ്ററിൽ കാണാം. വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് പോസ്റ്ററിൽ മുഖമുള്ള മറ്റ് താരങ്ങൾ.

കമ്മാരസംഭവത്തിനു ശേഷം മുരളി ​ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീർപ്പ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമാണം. ഹോം സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്.

സുനിൽ കെ.എസ്. ആണ് ഛായാ​ഗ്രഹണം. മുരളി ​ഗോപി തന്നെയാണ് ​ഗാനരചനയും സം​ഗീതസംവിധാനവും. ​ഗോപി സുന്ദറാണ് പശ്ചാത്തലസം​ഗീതം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57007/theerpp-firstlook-poster)