---
title: "യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57057/arrested"
published_at: "2022-07-25T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ddda0bb55b6_Screenshot_20220725-051415.png"
keywords: []
---

# യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ

> **Lead Summary:** **ചേർത്തല: **അർത്തുങ്കലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. പുത്തനങ്ങാടി കരയിൽ പോട്ടയിൽ വീട്ടിൽദീപു പി ലാലി ( റോക്കി-36) നെയാണ് പൊലീസ് പിടികൂടിയത്.

## Article Content

**ചേർത്തല: **അർത്തുങ്കലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. പുത്തനങ്ങാടി കരയിൽ പോട്ടയിൽ വീട്ടിൽദീപു പി ലാലി ( റോക്കി-36) നെയാണ് പൊലീസ് പിടികൂടിയത്.

ചേർത്തല തെക്ക് പഞ്ചായത്ത് സ്വദേശി രജീഷിനെ ജൂൺ 20 ന് രാത്രികയിൽ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ചകേസിലെ പ്രധാന പ്രതിയാണ് ദീപു.

അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് പുത്തനങ്ങാടിയിൽ നിന്നുമാണ് ദീപുവിനെ പിടികൂടിയത്. ചേർത്തല, അർത്തുങ്കൽ, മുഹമ്മ, മാരാരികുളം, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.

കേസിൽപ്പെട്ടാൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് മുങ്ങുകയാണ് ഇയാളുടെ രീതി. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ  പി.ജി. മധു, എസ്.ഐ  ഡി. സജീവ്കുമർ, ഗ്രേഡ് എസ്.ഐ  ആർഎൽ മഹേഷ്, വേണു എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57057/arrested)