---
title: "എല്ലാ പഠിതാക്കൾക്കും സാങ്കേതിക സാക്ഷരത: മന്ത്രി ശിവൻകുട്ടി "
english_title: "Sivankutty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57062/sivankutty"
published_at: "2022-07-25T05:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dde2ae51688_n4072680741658708412980f224260aa79881225d51b5e58bf668a02f139be6727f90ffa44bc6ca52396513.jpg"
keywords: []
---

# എല്ലാ പഠിതാക്കൾക്കും സാങ്കേതിക സാക്ഷരത: മന്ത്രി ശിവൻകുട്ടി 

> **Lead Summary:** **തിരുവനന്തപുരം: **സാങ്കേതിക സാക്ഷരത എല്ലാ പഠിതാക്കളിലേക്കും എത്തിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സാങ്കേതിക സാക്ഷരത എല്ലാ പഠിതാക്കളിലേക്കും എത്തിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സ്കോള്‍ കേരളയിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ‘സത്യമേവ ജയതേ’ മീഡിയ ലിറ്ററസി ക്യാമ്ബയിന്‍ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിദ്യാര്‍ഥികളിലേക്കും സ്കോള്‍ കേരള വഴി പഠനം നടത്തുന്ന പ്ലസ്ടു വിദ്യാര്‍ഥികളിലേക്കും സംരംഭം എത്തിക്കും.

ഇന്റര്‍നെറ്റില്‍നിന്ന് യഥാര്‍ഥ ഉള്ളടക്കം കണ്ടെത്താനും ക്രിയാത്മകമായി വിവരസാങ്കേതിക വിദ്യയെ വിനിയോഗിക്കാനും കുട്ടികളെ പ്രാപ്തമാക്കുകയാണ് ഉദ്ദേശ്യം. എസ്‌എസ്‌എല്‍സി, തത്തുല്യ യോഗ്യത നേടി തുടര്‍പഠനം നിലച്ചവര്‍ക്ക് തുടര്‍വിദ്യാഭ്യാസം നല്‍കി മെച്ചപ്പെട്ട അവസരങ്ങളിലേക്ക് ഉയര്‍ത്താനുള്ള കൈത്താങ്ങാണ് സ്കോള്‍-കേരള ഒരുക്കുന്നത്. ആജീവനാന്ത വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമായി ഉയര്‍ത്തുന്ന സ്കോള്‍- കേരളയെ നവീകരിക്കാന്‍ സര്‍ക്കാരിന്റ എല്ലാ സഹായവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57062/sivankutty)