---
title: "തൃശ്ശൂരിൽ വൻ മദ്യവേട്ട; 3600 ലിറ്റർ വിദേശമദ്യവുമായി രണ്ട് പേർ പിടിയിൽ"
english_title: "Massive liquor hunt in Thrissur; Two persons arrested with 3600 liters of foreign liquor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57127/massive-liquor-hunt-in-thrissur-two-persons-arrested-with-3600-liters-of-foreign-liquor"
published_at: "2022-07-25T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de3a2ad2169_Screenshot_2022-07-25-12-03-50-97_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# തൃശ്ശൂരിൽ വൻ മദ്യവേട്ട; 3600 ലിറ്റർ വിദേശമദ്യവുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:** തൃശ്ശൂർ: ചേറ്റുവയിൽ 50 ലക്ഷം രൂപ വില മതിക്കുന്ന 3600 ലിറ്റർ മദ്യവുമായി രണ്ട് പേർ പിടിയിൽ. ഓണാഘോഷങ്ങളോട് അനുബന്ധിച്ച് ചില്ലറ വിൽപ്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്.

## Article Content

തൃശ്ശൂർ: ചേറ്റുവയിൽ 50 ലക്ഷം രൂപ വില മതിക്കുന്ന 3600 ലിറ്റർ മദ്യവുമായി രണ്ട് പേർ പിടിയിൽ. ഓണാഘോഷങ്ങളോട് അനുബന്ധിച്ച് ചില്ലറ വിൽപ്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്.

കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ്, കല്ലുവാതുക്കൽ സജി എന്നിവരാണ് പിടിയിലായത്.വിവിധ ബ്രാൻഡുകളിലുള്ള 3600 ലിറ്റർ അനധികൃത വിദേശമദ്യം, വാഹനം എന്നിവ പിടിച്ചെടുത്തു.

എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാണ് പ്രതികൾ മദ്യം കടത്താനിരുന്നത്. തൃശ്ശൂർ റൂറൽ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് തെരച്ചിൽ നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57127/massive-liquor-hunt-in-thrissur-two-persons-arrested-with-3600-liters-of-foreign-liquor)