---
title: "ടി. എം. ഡബ്ല്യൂ ജെ ഫൗണ്ടേഷന്‍ തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും സ്‌നേഹ സംഗമവും ഒരുക്കുന്നു"
english_title: "Medical camp and Sneha Sangam are being prepared"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57145/medical-camp-and-sneha-sangam-are-being-prepared"
published_at: "2022-07-25T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de479812ddb_Screenshot_2022-07-25-13-04-17-72_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ടി. എം. ഡബ്ല്യൂ ജെ ഫൗണ്ടേഷന്‍ തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും സ്‌നേഹ സംഗമവും ഒരുക്കുന്നു

> **Lead Summary:** തലശ്ശേരി: ടി. എം. ഡബ്ല്യൂ ജെ ഫൗണ്ടേഷന്‍ തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും സ്‌നേഹ സംഗമവും ഒരുക്കുന്നു. പുന്നോൽ ലൗറല്‍ ഗാര്‍ഡനില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സബ് കലക്ടര്‍ അനുകുമാരി നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

തലശ്ശേരി: ടി. എം. ഡബ്ല്യൂ ജെ ഫൗണ്ടേഷന്‍ തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും സ്‌നേഹ സംഗമവും ഒരുക്കുന്നു. പുന്നോൽ ലൗറല്‍ ഗാര്‍ഡനില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സബ് കലക്ടര്‍ അനുകുമാരി നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെ ആസ്‌ററര്‍ വളണ്ടിയേര്‍സിന്റെ നേതൃത്വത്തിലാണ് പൊതു ജനങ്ങള്‍ക്കായി സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 18 വയസിനു മുകളിലുള്ള 2 ഡോസും സ്വീകരിച്ച് 90 ദിവസം പിന്നിട്ടവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

60 വയസിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 9995961363 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ഉച്ചക്ക് ശേഷം നടക്കുന്ന സ്‌നേഹ സംഗമത്തില്‍ യുവഗായിക ഡാന റാസിക്കിന്റെ നേത്യത്വത്തില്‍ സംഗീത വിരുന്നും കുട്ടികള്‍ക്കുള്ള കലാപരിപാടികളും അരങ്ങേറും.

പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സക്കറിയ വി. കെ, വൈസ് ചെയര്‍. റസാക്ക് സി. പി, സെക്രട്ടറി ഷബീര്‍ ടി, എക്‌സി. മെമ്പര്‍ ഹസ്സന്‍ പറക്കാട്ട് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57145/medical-camp-and-sneha-sangam-are-being-prepared)