---
title: "പിണറായിയില്‍ ആര്‍എസ്എസ് പ്രവർത്തകൻ മരണപ്പെട്ടത് ഹൃദയാഘാതം മൂലമെന്ന് സിറ്റി പോലീസ് കമ്മിഷ്ണർ "
english_title: "City Police Commissioner said that the RSS activist died of heart attack in Pinarayi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57173/city-police-commissioner-said-that-the-rss-activist-died-of-heart-attack-in-pinarayi"
published_at: "2022-07-25T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de5f2f8c731_1500x900_822103-r-ilanko.jpg"
keywords: []
---

# പിണറായിയില്‍ ആര്‍എസ്എസ് പ്രവർത്തകൻ മരണപ്പെട്ടത് ഹൃദയാഘാതം മൂലമെന്ന് സിറ്റി പോലീസ് കമ്മിഷ്ണർ 

> **Lead Summary:** കണ്ണൂർ: പിണറായിയില്‍ ആര്‍എസ്എസ് പ്രവർത്തകൻ മരണപ്പെട്ടത് ഹൃദയാഘാതം മൂലമെന്ന് സിറ്റി പോലീസ് കമ്മിഷ്ണർ ആർ ഇളങ്കോ. കണ്ണൂര്‍ പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നാണ് ആര്‍എസ്എസ് ആരോപണം ഉന്നയിച്ചിരുന്നു.

## Article Content

കണ്ണൂർ: പിണറായിയില്‍ ആര്‍എസ്എസ് പ്രവർത്തകൻ മരണപ്പെട്ടത് ഹൃദയാഘാതം മൂലമെന്ന് സിറ്റി പോലീസ് കമ്മിഷ്ണർ ആർ ഇളങ്കോ. കണ്ണൂര്‍ പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നാണ് ആര്‍എസ്എസ് ആരോപണം ഉന്നയിച്ചിരുന്നു.

മരണപ്പെട്ടത് ഹൃദയാഘാതം മൂലമെന്ന് ഡോക്ടർ മൊഴി കൊടുത്തായും ശരീരത്തിൽ വേറെ പരിക്കുകൾ ഒന്നും ഇല്ലെന്നും സിറ്റി പോലീസ് കമ്മിഷ്ണർ ആർ ഇളങ്കോ അറിയിച്ചു. ഇന്ദിരഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ജിംനേഷ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57173/city-police-commissioner-said-that-the-rss-activist-died-of-heart-attack-in-pinarayi)