---
title: "കേരളത്തിലെ ക്യാമ്ബസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ് ;  മന്ത്രി വി ശിവന്‍കുട്ടി"
english_title: "The government is moving ahead with activities to raise the campuses of Kerala to international standards; Minister V Sivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57204/The-government-is-moving-ahead-with-activities-to-raise-the-campuses "
published_at: "2022-07-25T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de7b5468c1f_images_(9).jpeg"
keywords: []
---

# കേരളത്തിലെ ക്യാമ്ബസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ് ;  മന്ത്രി വി ശിവന്‍കുട്ടി

> **Lead Summary:** **തിരുവനന്തപുരം**: കേരളത്തിലെ ക്യാമ്ബസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

## Article Content

**തിരുവനന്തപുരം**: കേരളത്തിലെ ക്യാമ്ബസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യപ്രാപ്തി നേടാന്‍ കരിയര്‍ ഗൈഡന്‍സ് ഏറ്റവും പ്രധാനപ്പെട്ടതാണ്. വിവിധ കോഴ്സുകളെപ്പറ്റിയുള്ള അവബോധം സര്‍ക്കാര്‍ കരിയര്‍ ഗൈഡന്‍സിലൂടെ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നേമം മണ്ഡലത്തില്‍ പാപ്പനംകോട് ഉടന്‍ തന്നെ ഒരു കരിയര്‍ ഗൈഡന്‍സ് സ്ഥാപനം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാമനപുരം നിയോജകമണ്ഡത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന 'അക്ഷരോത്സവം 2022' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57204/The-government-is-moving-ahead-with-activities-to-raise-the-campuses )