---
title: "മഴയാത്ര ആഗസ്റ്റ് ആറിന്"
english_title: "Rain travel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57214/rain-travel"
published_at: "2022-07-25T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de836a0f22f_images_(12).jpeg"
keywords: []
---

# മഴയാത്ര ആഗസ്റ്റ് ആറിന്

> **Lead Summary:** **കണ്ണൂർ : **ജില്ലാ പഞ്ചായത്തും മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളും സംയുക്തമായി നടത്തുന്ന മഴയാത്ര ആഗസ്റ്റ് ആറ് ശനിയാഴ്ച രാവിലെ 10.30ന് മണിക്കടവിൽ നിന്നാരംഭിച്ച് കാഞ്ഞിരക്കൊല്ലിയിൽ സമാപിക്കും.

## Article Content

**കണ്ണൂർ : **ജില്ലാ പഞ്ചായത്തും മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളും സംയുക്തമായി നടത്തുന്ന മഴയാത്ര ആഗസ്റ്റ് ആറ് ശനിയാഴ്ച രാവിലെ 10.30ന് മണിക്കടവിൽ നിന്നാരംഭിച്ച് കാഞ്ഞിരക്കൊല്ലിയിൽ സമാപിക്കും.

മഴയെ അറിഞ്ഞുള്ള പ്രകൃതി ദർശന പഠന യാത്രയിൽ മന്ത്രിമാർ, എംഎൽഎമാർ ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ,സിനിമ, സാംസ്‌കാരിക, കായിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. കാടും മലകളും കാട്ടരുവികളും കടന്ന് മഴ ആസ്വദിച്ച് 75 കിലോമീറ്റർ സഞ്ചരിക്കും.

കണ്ണൂർ റവന്യൂ വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ഹയർ സെക്കണ്ടറി, ഹൈസ്‌കൂൾ, യു പി, വിഭാഗത്തിലെ അധ്യാപകരടക്കമുള്ള 15-30 പേരുള്ള സംഘങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 3000 പേർക്കാണ് മുൻഗണന. സ്‌കൂളുകൾ ജൂലൈ 29നകം രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആഗസ്റ്റ് ആറിന് രാവിലെ 10 മണിക്ക് മുമ്പ് മണിക്കടവിൽ എത്തണം. ഫോൺ: 8921246586, 9497379709, 9656077307. ഇ മെയിൽ: hssmanikkadave@gmail.com

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57214/rain-travel)