---
title: "ബ്ലോക്ക് തല പദ്ധതി അവലോകന യോഗങ്ങൾ ചേരണം: ജില്ലാ ആസൂത്രണ സമിതി"
english_title: "Block level plan review meetings should be held by: District Planning Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57215/block-level-plan-review-meetings-should-be-held-by-district-planning-committee"
published_at: "2022-07-25T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de84344f225_images_(13).jpeg"
keywords: []
---

# ബ്ലോക്ക് തല പദ്ധതി അവലോകന യോഗങ്ങൾ ചേരണം: ജില്ലാ ആസൂത്രണ സമിതി

> **Lead Summary:** **കണ്ണൂർ: **ബ്ലോക്ക് തലത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അവലോകന യോഗങ്ങൾ ചേരണമെന്ന് ജില്ലാ ആസൂത്രണ സമിതി നിർദ്ദേശം. ഇതിനായി എല്ലാ ബ്ലോക്കിലും ആസൂത്രണ സമിതി അംഗങ്ങൾക്ക് ചുമതല നൽകുമെന്ന് ആസൂത്രണ സമിതി അധ്യക്ഷ പി പി ദിവ്യ പറഞ്ഞു.

## Article Content

**കണ്ണൂർ: **ബ്ലോക്ക് തലത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അവലോകന യോഗങ്ങൾ ചേരണമെന്ന് ജില്ലാ ആസൂത്രണ സമിതി നിർദ്ദേശം. ഇതിനായി എല്ലാ ബ്ലോക്കിലും ആസൂത്രണ സമിതി അംഗങ്ങൾക്ക് ചുമതല നൽകുമെന്ന് ആസൂത്രണ സമിതി അധ്യക്ഷ പി പി ദിവ്യ പറഞ്ഞു.

നിർവഹണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പ്രതിമാസ അവലോകന യോഗങ്ങൾ ചേർന്ന് പദ്ധതി നടത്തിപ്പ് സുഗമമാക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. പദ്ധതി സമർപ്പണത്തിൽ ജില്ല ഒന്നാമതാണെന്നും ഇത് മാതൃകാപരമാണെന്നും യോഗത്തിൽ പങ്കെടുത്ത രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ പറഞ്ഞു.

കീഴല്ലൂർ, മുണ്ടേരി, കടമ്പൂർ, തൃപ്പങ്ങോട്ടൂർ, ധർമടം, അഴീക്കോട്, മാങ്ങാട്ടിടം പഞ്ചായത്തുകളുടെയും കൂത്തുപറമ്പ് നഗരസഭയുടെയും വാർഷിക പദ്ധതികൾക്കാണ് യോഗത്തിൽ അംഗീകാരം നൽകിയത്. ഇതോടെ ജില്ലയിലെ 87 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരമായി. ഇനി ആറ് തദ്ദേശ സ്ഥാപനങ്ങൾക്കാണ് അംഗീകാരം ലഭിക്കാനുള്ളത്.

ഡിപിസി ഹാളിൽ ചേർന്ന യോഗത്തിൽ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ബിനോയ് കുര്യൻ, അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, കെ താഹിറ, എൻ പി ശ്രീധരൻ, ഇ വിജയൻ മാസ്റ്റർ, ലിസി ജോസഫ്, കെ വി ഗോവിന്ദൻ, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57215/block-level-plan-review-meetings-should-be-held-by-district-planning-committee)