---
title: "ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "High achievers are felicitated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57230/high-achievers-are-felicitated"
published_at: "2022-07-25T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de9156a7586_anumodanam_1.JPG"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **കണ്ണൂർ : **കേരള ഷോപ്സ് ആന്റ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ 2020-2021 അധ്യയന വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബോർഡ് അംഗങ്ങളുടെ മക്കളെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. കോർപ്പറേഷൻ കൗൺസിലർ ചിത്തിര ശശിധരൻ, തൊഴിലാളി യൂണിയൻ പ്രതിനിധികളായ വാഴയിൽ ശശിധരൻ, കെ വി രാഘവൻ, മുള്ളങ്കണ്ടി ശശീന്ദ്രൻ, എം ഉണ്ണികൃഷ്ണൻ, എം വേണുഗോപാൽ, വ്യാപാരി സംഘടന പ്രതിനിധികളായ പി എം സുഗുണൻ, പുനത്തിൽ ബാഷിത്, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ പി സി ധനുഷ, ബോർഡ് സ്റ്റാഫ് കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ : **കേരള ഷോപ്സ് ആന്റ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ 2020-2021 അധ്യയന വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബോർഡ് അംഗങ്ങളുടെ മക്കളെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. കോർപ്പറേഷൻ കൗൺസിലർ ചിത്തിര ശശിധരൻ, തൊഴിലാളി യൂണിയൻ പ്രതിനിധികളായ വാഴയിൽ ശശിധരൻ, കെ വി രാഘവൻ, മുള്ളങ്കണ്ടി ശശീന്ദ്രൻ, എം ഉണ്ണികൃഷ്ണൻ, എം വേണുഗോപാൽ, വ്യാപാരി സംഘടന പ്രതിനിധികളായ പി എം സുഗുണൻ, പുനത്തിൽ ബാഷിത്, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ പി സി ധനുഷ, ബോർഡ് സ്റ്റാഫ് കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57230/high-achievers-are-felicitated)