---
title: "അയല്‍വാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണം കവര്‍ന്നു: യുവാവ് പിടിയില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57288/arrested"
published_at: "2022-07-26T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df39666ccf7_Screenshot_20220726-061305.png"
keywords: []
---

# അയല്‍വാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണം കവര്‍ന്നു: യുവാവ് പിടിയില്‍

> **Lead Summary:** **തൃശൂർ: **തൃശൂരിലെ പൂമല ചോറ്റുപാറ സ്വദേശയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണം തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാളെ അറസ്റ്റ്റ് ചെയ്തു. ചെറുതുരുത്തി കല്ലേക്കണ്ടിൽ സനൂഷിനെയാണ് ചോറ്റുപാറ സ്വദേശി സനു സണ്ണിയുടെ സ്വര്‍ണ്ണാഭരണം തട്ടിയെടുത്ത കേസില്‍ ഷാഡോ പോലീസും ചെറുതുരുത്തി പൊലീസും ചേർന്ന് അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ജൂലായ് ഒന്‍പതിനാണ് സംഭവം നടന്നത്.

## Article Content

**തൃശൂർ: **തൃശൂരിലെ പൂമല ചോറ്റുപാറ സ്വദേശയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണം തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാളെ അറസ്റ്റ്റ് ചെയ്തു. ചെറുതുരുത്തി കല്ലേക്കണ്ടിൽ സനൂഷിനെയാണ് ചോറ്റുപാറ സ്വദേശി സനു സണ്ണിയുടെ സ്വര്‍ണ്ണാഭരണം തട്ടിയെടുത്ത കേസില്‍ ഷാഡോ പോലീസും ചെറുതുരുത്തി പൊലീസും ചേർന്ന് അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ജൂലായ് ഒന്‍പതിനാണ് സംഭവം നടന്നത്.

ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം പൈനാപ്പിൾ തോട്ടത്തിൽ വച്ചാണ് സനു സണ്ണിയെ അയൽവാസിയായ സനൂഷും കൂട്ടാളികളും മര്‍ദ്ദിച്ച് സ്വർണാഭരണം തട്ടിപ്പറിച്ചത്. നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ റജീബ് എന്ന ഓന്ത് റജീബും ഇയാളുടെ സഹോദരൻ ഷജീറും കൂട്ടാളിയായ അലിയുമാണ് സനുവിനെ മര്‍ദ്ദിച്ചത്.

സംഭവം കേസായതോടെ പ്രതികള്‍  ഒളിവിൽ പോയി. ഇവരുടെ ഒളിത്താവളങ്ങളെക്കുറിച്ച് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചെറുതുരുത്തി നെടുമ്പുര പ്രദേശത്തെ ഒരു ഒഴിഞ്ഞ പറമ്പിൽ പ്രതികള്‍  ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന്  നടത്തിയ തിരച്ചിലിലാണ്  കേസിലെ മൂന്നാം പ്രതി സനൂഷ്  പൊലീസ് പിടിയിലായത്. മറ്റുള്ളവരെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57288/arrested)