---
title: "കർക്കിടക വാവ് ബലിക്കെത്തുന്ന വിശ്വാസികൾക്ക് സൗകര്യങ്ങൾ ഒരുക്കി പുറക്കാടി എസ്എൻഡിപി പ്രവർത്തകർ"
english_title: "Purakkadi SNDP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57343/purakkadi-sndp"
published_at: "2022-07-26T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df8712a9b77_Picsart_22-07-26_11-47-42-549.jpg"
keywords: []
---

# കർക്കിടക വാവ് ബലിക്കെത്തുന്ന വിശ്വാസികൾക്ക് സൗകര്യങ്ങൾ ഒരുക്കി പുറക്കാടി എസ്എൻഡിപി പ്രവർത്തകർ

> **Lead Summary:** **വയനാട് :** വാവ് ബലിക്കെത്തുന്ന വിശ്വാസികൾക്കായി വിപുലമായ സൗകര്യമൊരുക്കുകയാണ് പുറക്കാടി SNDP ശാഖാ പ്രവർത്തകർ. പിതൃക്കള്‍ക്ക് മോക്ഷവും ആചരിക്കുന്നവര്‍ക്ക് ധനവും, സമൃദ്ധിയും ലഭ്യമാകുമെന്ന് വിശ്വസിക്കുന്ന വിശ്വാസികളാൽ നിറയുന്ന വാവ് ബലിക്കാണ് പുറക്കാടി ക്ഷേത്രത്തിന് സമീപമൊഴുകുന്ന പരദേവതാ കടവിൽ സൗകര്യമൊരുക്കുന്നത്.

## Article Content

**വയനാട് :** വാവ് ബലിക്കെത്തുന്ന വിശ്വാസികൾക്കായി വിപുലമായ സൗകര്യമൊരുക്കുകയാണ് പുറക്കാടി SNDP ശാഖാ പ്രവർത്തകർ. പിതൃക്കള്‍ക്ക് മോക്ഷവും ആചരിക്കുന്നവര്‍ക്ക് ധനവും, സമൃദ്ധിയും ലഭ്യമാകുമെന്ന് വിശ്വസിക്കുന്ന വിശ്വാസികളാൽ നിറയുന്ന വാവ് ബലിക്കാണ് പുറക്കാടി ക്ഷേത്രത്തിന് സമീപമൊഴുകുന്ന പരദേവതാ കടവിൽ സൗകര്യമൊരുക്കുന്നത്.

ഏറെ പ്രശസ്തമായ ക്ഷേത്രമാണ് പുറക്കാടി ശ്രീ പൂമാല പരദേവതാ ക്ഷേത്രം. സീതാദേവിയുടെ വനവാസ കാലത്ത് വനത്തിലൂടെയുള്ള യാത്രയിൽ ഈ ക്ഷേത്രാങ്കണത്തിൽ സീതാദേവി എത്തിപ്പെട്ടെന്നും തലച്ചിലം പരദേവത ദേവിയേയും ലവകുശന്മാരെയും സ്വീകരിച്ചിരുത്തി എന്നുമാണ് ചരിത്രം. പഴശ്ശിരാജാവിൻ്റെ ആരാധനാ ക്ഷേത്രമായ പുറക്കാടി ശ്രീപൂമാല പര ദേവതാ ക്ഷേത്രം നാടറിയുന്ന പഴമക്കാരുടെ ചരിത്രത്തിനൊപ്പം നിലകൊള്ളുന്ന ക്ഷേത്രം കൂടിയാണ്. 

ഈ ക്ഷേത്രത്തിന് 100 മീറ്റർ മാറിയാണ് പുറക്കാടി പുഴ ഒഴുകുന്നത്. ഇവിടെ ശ്രീ പൂമാല പരദേവതാ കടവിലാണ് വാവുബലിക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത്. പുറക്കാടി എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ വരുന്ന ഇരുപത്തി എട്ടാം തിയ്യതി വ്യാഴാഴ്ച കർക്കിടകം 12 നാണ് രാവിലെ 6 മണി മുതൽ വിനോദ് ശാന്തിയുടെ കാർമികത്വത്തിൽ കർക്കിടക വാവ് ബലി നടത്തപ്പെടുന്നത്. ക്ഷേത്ര ദർശനത്തിനോടൊപ്പം ബലി തർപ്പണത്തിന് വന്നു ചേരുന്ന എല്ലാ വിശ്വാസികൾക്കും പ്രഭാത ഭക്ഷണവും, സംഘാടകർ ഒരുക്കിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57343/purakkadi-sndp)