---
title: "യുവതിയെ ആക്ഷേപിച്ച് വീഡിയോ; സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി"
english_title: "Video insulting the young woman;  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57364/video-insulting-the-young-woman"
published_at: "2022-07-26T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df952297eba_1658819848598.jpg"
keywords: []
---

# യുവതിയെ ആക്ഷേപിച്ച് വീഡിയോ; സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

> **Lead Summary:** യുവതിയെ അധിക്ഷേപിച്ച് വീഡിയോ ഇറക്കിയ കേസിൽ യൂട്യൂബറും സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകനുമായ സൂരജ് പാലക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. സൂരജിനെതിരെ പട്ടികജാതി പട്ടിക വർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

## Article Content

യുവതിയെ അധിക്ഷേപിച്ച് വീഡിയോ ഇറക്കിയ കേസിൽ യൂട്യൂബറും സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകനുമായ സൂരജ് പാലക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. സൂരജിനെതിരെ പട്ടികജാതി പട്ടിക വർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

കേസെടുത്തതിന് പിന്നാലെ സൂരജ് പാലാക്കാരൻ ഒളിവിൽ പോയിരുന്നു. ടി പി നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ അവതരിപ്പിക്കുകയായിരുന്നു ഇയാൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57364/video-insulting-the-young-woman)