---
title: "ഭാര്യയിൽ നിന്ന് ചുമതല ഏറ്റെടുത്ത് ശ്രീറാം വെങ്കിട്ടരാമൻ; കരിങ്കൊടിയുമായി കോൺഗ്രസ്"
english_title: "Sriram Venkataraman took over from his wife; Congress with black flag"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57369/sriram-venkataraman-took-over-from-his-wife-congress-with-black-flag"
published_at: "2022-07-26T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df987751479_Screenshot_2022-07-26-12-52-16-11_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# ഭാര്യയിൽ നിന്ന് ചുമതല ഏറ്റെടുത്ത് ശ്രീറാം വെങ്കിട്ടരാമൻ; കരിങ്കൊടിയുമായി കോൺഗ്രസ്

> **Lead Summary:** ആലപ്പുഴ: കനത്ത പ്രതിഷേധങ്ങൾക്കിടെ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു. രാവിലെ പത്ത് മണിയോടെയാണ് ചുമതലയൊഴിയുന്ന കലക്ടറും തന്റെ ഭാര്യയുമായ രേണുരാജിൽ നിന്ന് ശ്രീറാം ചുമതലയേറ്റെടുത്ത്. ശ്രീറാമിനെ കലക്ടറേറ്റിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

## Article Content

ആലപ്പുഴ: കനത്ത പ്രതിഷേധങ്ങൾക്കിടെ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു. രാവിലെ പത്ത് മണിയോടെയാണ് ചുമതലയൊഴിയുന്ന കലക്ടറും തന്റെ ഭാര്യയുമായ രേണുരാജിൽ നിന്ന് ശ്രീറാം ചുമതലയേറ്റെടുത്ത്. ശ്രീറാമിനെ കലക്ടറേറ്റിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീറാം ചുമതലയേൽക്കുന്ന വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു. രണ്ട് വർഷത്തിൽ കൂടുതലായി ആരോഗ്യവകുപ്പിലാണ് ജോലി ചെയ്യുന്നത്. വന്നതല്ലേയുള്ളു, പഠിച്ചിട്ട് ഏറ്റവും നല്ല രീതിയിൽ ഇടപെടാനാണ് ഉദ്ദേശമെന്നും ശ്രീറാം പ്രതികരിച്ചു ആദ്യമായിട്ടാണ് കലക്ടർ പോസ്റ്റിലെത്തുന്നത്.

എടുത്തുചാടി ഒന്നും പറയാനില്ലെന്നും ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ വിചാരണ നേരിടുന്നതിനിടെയാണ് ശ്രീറാമിന് ആലപ്പുഴ കലക്ടറായി നിയമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57369/sriram-venkataraman-took-over-from-his-wife-congress-with-black-flag)