---
title: "കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച പ്ലസ് വണ്‍ വിദ്യാർത്ഥിനി നന്ദിതയുടെ  വീട്ടിൽ സുരേഷ് ഗോപി സന്ദർശനം നടത്തി"
english_title: "Nanditha, a plus one student who died after being hit by a train in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57394/nanditha-a-plus-one-student-who-died-after-being-hit-by-a-train-in-kannur"
published_at: "2022-07-26T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfb49e20f41_Picsart_22-07-26_15-01-51-457.jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച പ്ലസ് വണ്‍ വിദ്യാർത്ഥിനി നന്ദിതയുടെ  വീട്ടിൽ സുരേഷ് ഗോപി സന്ദർശനം നടത്തി

> **Lead Summary:** കണ്ണൂർ: ട്രെയിൻ തട്ടി മരിച്ച പ്ലസ് വണ്‍ വിദ്യാർത്ഥിനി നന്ദിത പി കിഷോറിന്‍റെ അലവിൽ പുതിയാപറമ്പിന്റെ വീട്ടിൽ സുരേഷ് ഗോപി സന്ദർശനം നടത്തി. ചിറക്കല്‍ ആര്‍പ്പാംതോട് റെയില്‍വെ ഗേറ്റില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം നടന്നത്. ഇ. കെ നായാനാരുടെ ഭാര്യ ശാരദ ടീച്ചറുടെ വീട്ടിൽ പ്രഭാത ഭക്ഷണത്തിന് ശേഷം രാവിലെ 9:45 ഓടെയാണ് നന്ദിതയുടെ വീട്ടിൽ എത്തിയത്.

## Article Content

കണ്ണൂർ: ട്രെയിൻ തട്ടി മരിച്ച പ്ലസ് വണ്‍ വിദ്യാർത്ഥിനി നന്ദിത പി കിഷോറിന്‍റെ അലവിൽ പുതിയാപറമ്പിന്റെ വീട്ടിൽ സുരേഷ് ഗോപി സന്ദർശനം നടത്തി. ചിറക്കല്‍ ആര്‍പ്പാംതോട് റെയില്‍വെ ഗേറ്റില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം നടന്നത്. ഇ. കെ നായാനാരുടെ ഭാര്യ ശാരദ ടീച്ചറുടെ വീട്ടിൽ പ്രഭാത ഭക്ഷണത്തിന് ശേഷം രാവിലെ 9:45 ഓടെയാണ് നന്ദിതയുടെ വീട്ടിൽ എത്തിയത്.

ബിജെപി ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവ്, ജനറൽ സെക്രട്ടറി കെ എൻ മുകുന്ദൻ, അഡ്വ. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് സായ് റാം, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാജീവൻ, സായ് കിരൺ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57394/nanditha-a-plus-one-student-who-died-after-being-hit-by-a-train-in-kannur)