---
title: "ഒരിഞ്ചു ഭൂമി പോലും തരിശായിടരുത്: കെ.പി മോഹനൻ "
english_title: "Don't leave even an inch of land fallow: KP Mohanan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57399/dont-leave-even-an-inch-of-land-fallow-kp-mohanan"
published_at: "2022-07-26T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfba0f33650_Screenshot_2022-07-26-15-12-29-27_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഒരിഞ്ചു ഭൂമി പോലും തരിശായിടരുത്: കെ.പി മോഹനൻ 

> **Lead Summary:** കിടഞ്ഞി: ഒരിഞ്ചു ഭൂമി പോലും തരിശായിടരുതെന്ന് കെ.പി മോഹനൻ എം എൽ എ. കരിയാട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കിടഞ്ഞി വയലിൽ നടന്ന നടീൽ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. സർക്കാരൊ നഗര സഭയൊ വിചാരിച്ചാൽ തരിശുരഹിതമാകില്ല.

## Article Content

കിടഞ്ഞി: ഒരിഞ്ചു ഭൂമി പോലും തരിശായിടരുതെന്ന് കെ.പി മോഹനൻ എം എൽ എ. കരിയാട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കിടഞ്ഞി വയലിൽ നടന്ന നടീൽ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. സർക്കാരൊ നഗര സഭയൊ വിചാരിച്ചാൽ തരിശുരഹിതമാകില്ല.

പൊതുജനങ്ങളുടെ സക്രിയ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കിടഞ്ഞി വയലിലെ തരിശു നിലത്തിൽ കാർഷിക കർമ സേനയുടെ നേതൃത്വത്തിൽ നെൽകൃഷിയിറക്കി കൊണ്ടാണ് ഉദ്ഘാടനം നടന്നത്. കിടഞ്ഞി യു പി സ്കൂളിലെ വിദ്യാർത്ഥികളും ഞാറ് നടാനെത്തി. പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ ഷീന, വികസന സ്റ്റാന്റിങ്ങ് ചെയർമാൻ ടി.കെ.ഹനീഫ, കൗൺസിലർമാരായ എം.ടി.കെ.ബാബു, എം.പി. ശ്രീജ, ആവോലം ബഷീർ, എ.എം.രാജേഷ്, കെ.കെ. മിനി, അൻവർ കക്കാട്ട്, പി. സജ്‌ല, കാർഷിക കർമ സേന സെക്രട്ടറി കെ. ദിനേശൻ എന്നിവർ സംസാരിച്ചു. കൃഷിക്കാരായ പി.കെ രവി, കെ.ദിനേശൻ, എൻ.കെ രവി എന്നിവരുടെ നേതൃത്വത്തിലാണ് 2 ഏക്കർ സ്ഥലത്ത് കൃഷി നടക്കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57399/dont-leave-even-an-inch-of-land-fallow-kp-mohanan)