---
title: "കരിയാട് നമ്പ്യാർസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനം നടന്നു"
english_title: "Kariad Nambiars Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57408/kariad-nambiars-higher-secondary-school"
published_at: "2022-07-26T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfbd97e9997_Screenshot_2022-07-26-15-32-29-04_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കരിയാട് നമ്പ്യാർസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനം നടന്നു

> **Lead Summary:** കരിയാട്: നമ്പ്യാർസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ശ്രീ.കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

## Article Content

കരിയാട്: നമ്പ്യാർസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ശ്രീ.കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനനം എൻഡോവ്മെൻ്റ് വിതരണം, പി.ഇ.കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണം ജ്യോതിസ്സ് വിദ്യാഭ്യാസ പദ്ധതിയുടെ അനുമോദനം എന്നിവയാണ് നടന്നത്. വാർഡ് കൗൺസിലർ ശ്രീമതി കെ.കെ മിനി അദ്ധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് ശ്രീമതി രജനി എസ്.എൻ സ്വാഗതം പറഞ്ഞു. പൂർവ്വ അധ്യാപകൻ കെ.കെ.ഭരതൻ പി.ഇ.കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ഇസ്മായിൽ, മാനേജർ കെ.കെ.രാധാകൃഷ്ണൻ മാസ്റ്റർ, ടി.വി.ധന്യ, എൻ.കെ.മഹിജ, കെ.പി.സുമത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57408/kariad-nambiars-higher-secondary-school)