---
title: "കെ.പി.എസ്.ടി.എ പയ്യന്നൂർ ഉപജില്ല കമ്മിററി എ.ഇ.ഒ.ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി"
english_title: "KPSTA staged a sit-in in front of the Payyannur Upazila Commissary AEO office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57416/kpsta-staged-a-sit-in-in-front-of-the-payyannur-upazila-commissary-aeo-office"
published_at: "2022-07-26T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfc3294e642_Screenshot_2022-07-26-16-03-29-81_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കെ.പി.എസ്.ടി.എ പയ്യന്നൂർ ഉപജില്ല കമ്മിററി എ.ഇ.ഒ.ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി

> **Lead Summary:** പയ്യന്നൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ.പി.എസ്.ടി.എ പയ്യന്നൂർ ഉപജില്ല കമ്മിററി എ.ഇ.ഒ.ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.സംസ്ഥാന നിർവ്വാഹക സമിതി അംഗം വി.വി. പ്രകാശൻ ഉദ്ഘാടനം ചെയ്ത കുത്തിയിരിപ്പ് സമരത്തിൽ കെ.പി.എസ്.ടി.എ. മുൻ സംസ്ഥാന ഓഡിറ്റർ കെ.കെ. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

പയ്യന്നൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ.പി.എസ്.ടി.എ പയ്യന്നൂർ ഉപജില്ല കമ്മിററി എ.ഇ.ഒ.ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.സംസ്ഥാന നിർവ്വാഹക സമിതി അംഗം വി.വി. പ്രകാശൻ ഉദ്ഘാടനം ചെയ്ത കുത്തിയിരിപ്പ് സമരത്തിൽ കെ.പി.എസ്.ടി.എ. മുൻ സംസ്ഥാന ഓഡിറ്റർ കെ.കെ. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

അദ്ധ്യാപകർക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ട ഓഫീസിനുമുന്നിൽ കുത്തിയിരിക്കുക അവസ്ഥയാണ് കേരളത്തിലെ ഭരണകൂടം ഉണ്ടാക്കിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.ഉച്ചഭക്ഷണ ഫണ്ട് ഉടൻ വർദ്ധിപ്പിക്കുക, ഉച്ചഭക്ഷണച്ചെലവ് മുൻകൂറായി നല്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന നിർവ്വാഹക സമിതി അംഗം വി.വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കൗൺ സിലർ കെ.വിജയൻ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ. മുൻ സംസ്ഥാന ഓഡിറ്റർ കെ.കെ. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലർ കെ.എം. ബിന്ദു, ജില്ലാ വൈസ് പ്രസിഡൻ്റ് പി.സുധീഷ് ,ജില്ലാ ജോ. സെക്രട്ടറി പി.കെ. രാമചന്ദ്രൻ ,ജില്ലാ കൗൺസിലർ രമേശൻ കാന, സബ് ജില്ല പ്രസിഡൻ്റ് ടി.വി.പി. തഷ് റിഫ, സിന്ധു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57416/kpsta-staged-a-sit-in-in-front-of-the-payyannur-upazila-commissary-aeo-office)