---
title: "കണ്ണൂർ കലക്ടറേറ്റിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തി"
english_title: "SFI marched to Kannur Collectorate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57428/sfi-marched-to-kannur-collectorate"
published_at: "2022-07-26T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfcae92086c_Picsart_22-07-26_16-36-47-848.jpg"
keywords: []
---

# കണ്ണൂർ കലക്ടറേറ്റിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തി

> **Lead Summary:** കണ്ണൂർ: കലക്ടറേറ്റിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തി. അവകാശ പത്രിക അംഗീകരിക്കുക ദേശീയവിദ്യാഭ്യാസ നയം നടപ്പിലാക്കരുത്, സർവ്വകലാശാല പരീക്ഷകൾ യഥാക്രമം പൂർത്തീകരിക്കുക വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ്‌ സൗകര്യം ഉറപ്പുവരുത്തുക സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളും ഹൈടെക് ആയിഉയർത്തുക എനിങ്ങനെ അറുപതു ഇന അവകാശങ്ങൾ ഉന്നയിച്ചു എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന മുദ്രാവാക്യമുയർത്തി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ വിദ്യാർത്ഥി മാർച്ച്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: കലക്ടറേറ്റിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തി. അവകാശ പത്രിക അംഗീകരിക്കുക ദേശീയവിദ്യാഭ്യാസ നയം നടപ്പിലാക്കരുത്, സർവ്വകലാശാല പരീക്ഷകൾ യഥാക്രമം പൂർത്തീകരിക്കുക വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ്‌ സൗകര്യം ഉറപ്പുവരുത്തുക സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളും ഹൈടെക് ആയിഉയർത്തുക എനിങ്ങനെ അറുപതു ഇന അവകാശങ്ങൾ ഉന്നയിച്ചു എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന മുദ്രാവാക്യമുയർത്തി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ വിദ്യാർത്ഥി മാർച്ച്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ സഞ്ജീവ് പി എസ് അദ്ധ്യക്ഷനായ പരിപാടിയിൽ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശരത് രവീന്ദ്രൻ,സാരംഗ് കെ, അഖില ടിപി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57428/sfi-marched-to-kannur-collectorate)