---
title: "നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് വർഷം തോറും നടത്തി വരുന്ന ചേംബർ അവാർഡ് ജൂലൈ 27 നു വിതരണം ചെയ്യും"
english_title: "North Malabar Chamber of Commerce"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57443/north-malabar-chamber-of-commerce"
published_at: "2022-07-26T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfd76fe27ac_PicsArt_07-26-05.29.42.jpg"
keywords: []
---

# നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് വർഷം തോറും നടത്തി വരുന്ന ചേംബർ അവാർഡ് ജൂലൈ 27 നു വിതരണം ചെയ്യും

> **Lead Summary:** നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് വർഷം തോറും നടത്തി വരുന്ന ചേംബർ അവാർഡ് ജൂലൈ 27 നു വിതരണം ചെയ്യും .വൈകുന്നേരം നടക്കുന്ന അവാർഡ് വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

## Article Content

നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് വർഷം തോറും നടത്തി വരുന്ന ചേംബർ അവാർഡ് ജൂലൈ 27 നു വിതരണം ചെയ്യും .വൈകുന്നേരം നടക്കുന്ന അവാർഡ് വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

    വ്യാപാര സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബന്ധത ,തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നൈപുണ്യം ,പൊതുവായ വളർച്ച എന്നെ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത് .വ്യാപാര വ്യവസായ മാധ്യമ രംഗത്ത് നിരവധി വര്ഷങ്ങളായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഗോകുലം ഗോപാലനെ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ചടങ്ങിൽ ആദരിക്കും .

മികച്ച വ്യവസായി ആയി ഡയമണ്ട് പെയിന്റ് ടി സന്തോഷ് കുമാർ ,മികച്ച വ്യാപാരിയായി സെഞ്ചുറി ഫാഷൻ സിറ്റി മുഹമ്മദ് അഷ്‌റഫ് പള്ളിപത് എന്നിവരെ തെരഞ്ഞെടുത്തതായി ചേംബർ പ്രസിഡന്റ് ജോസഫ് ബെനവൻ അറിയിച്ചു ബൈറ്റ് വാർത്ത സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് രമേശ് കുമാർ ടി കെ ,ഹനീഷ് വാണിയാങ്കണ്ടി ,വിനോദ് നാരായണൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57443/north-malabar-chamber-of-commerce)