---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur oct 18"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5745/rtpcr-test-kannur-oct-18"
published_at: "2021-10-18T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616cc81b20102_images - 2021-10-17T071752.714.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** **കണ്ണൂർ : **ജില്ലയില്‍ തിങ്കള്‍ (ഒക്ടോബര്‍ 18) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

**കണ്ണൂർ : **ജില്ലയില്‍ തിങ്കള്‍ (ഒക്ടോബര്‍ 18) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പെരിങ്ങോ ഡിസിസി ഉമ്മറപൊയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 വരെയും ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം, ഇരിക്കൂര്‍ സാമൂഹികരോഗ്യ കേന്ദ്രം, മുഴപ്പിലങ്ങാട് വയോജന വിശ്രമ കേന്ദ്രം, ചിറ്റാരിപ്പറമ്പ് ഇരട്ടകുളങ്ങര ജനകീയ മന്ദിരം വാര്‍ഡ് ഒമ്പത്, തില്ലങ്കേരി ഗവ എല്‍ പി സ്‌കൂള്‍ പഠിക്കച്ചാല്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും ചെങ്ങളായി ചെറാങ്കുന്ന് വയോജന വിശ്രമ കേന്ദ്രം, ചെറുകുന്ന് തറ കുടുംബാരോഗ്യ കേന്ദ്രം, രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രം ഉച്ചക്ക് 1.30 മണി മുതല്‍ വൈകിട്ട് 3.30 വരെയും വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം, മലപ്പട്ടം വയോജന വിശ്രമ കേന്ദ്രം ചൂളിയാട് കടവ്, ധര്‍മ്മടം പ്രാഥമികാരോഗ്യ കേന്ദ്രം, പെരുവ വയലുങ്കര കോളനി കോളയാട്, മുഴക്കുന്ന് കക്കയങ്ങാട് പാര്‍വതി ഓഡിറ്റോറിയം ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5745/rtpcr-test-kannur-oct-18)