---
title: "കുപ്പം പുഴയോരത്ത് കരയിടിച്ചൽ രൂക്ഷമായി: ചാലത്തൂർ റോഡിനും വീടിനും ഭീഷണിയായാണ് കരയിടിയുന്നത്"
english_title: "Landslide intensified along Kuppam River"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57637/landslide-intensified-along-kuppam-river"
published_at: "2022-07-27T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e10fca38ca2_PicsArt_07-27-03.42.15.jpg"
keywords: []
---

# കുപ്പം പുഴയോരത്ത് കരയിടിച്ചൽ രൂക്ഷമായി: ചാലത്തൂർ റോഡിനും വീടിനും ഭീഷണിയായാണ് കരയിടിയുന്നത്

> **Lead Summary:** കുപ്പം പുഴയോരത്ത് സ്വകാര്യ വ്യക്തി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് ചൊവ്വാഴ്ച്ച രാവിലെ ഇടിഞ്ഞ നിലയിൽ കണ്ടത്. മാസങ്ങൾക്ക് മുമ്പ് നിർമ്മിച്ച സംരക്ഷണ ഭിത്തി പുഴയെടുത്തതോടൊപ്പം നിരവധി തെങ്ങുകളും കടപുഴകി വീണിട്ടുണ്ട്.

## Article Content

കുപ്പം പുഴയോരത്ത് സ്വകാര്യ വ്യക്തി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് ചൊവ്വാഴ്ച്ച രാവിലെ ഇടിഞ്ഞ നിലയിൽ കണ്ടത്. മാസങ്ങൾക്ക് മുമ്പ് നിർമ്മിച്ച സംരക്ഷണ ഭിത്തി പുഴയെടുത്തതോടൊപ്പം നിരവധി തെങ്ങുകളും കടപുഴകി വീണിട്ടുണ്ട്.

തളിപ്പറമ്പിലെ ഡോക്ടർ ശാന്തിയുടെ ഉടമസ്ഥതയിലുള്ള വീടിന് സമീപവും കുപ്പം ചാലത്തൂർ റോഡിന് സമീപവും വിളളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കരയിടിച്ചൽ രൂക്ഷമായി തുടർന്നാൽ വീട് തകരുന്നതിനോടൊപ്പം റോഡും പുഴയെടുക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ ഉള്ളത്.കുപ്പത്ത് പഴയൊരത്ത് സംരക്ഷണ ഭിത്തി കെട്ടണമെന്നത് നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57637/landslide-intensified-along-kuppam-river)