---
title: " എസ്.പി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു"
english_title: "Pathirayad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57639/pathirayad"
published_at: "2022-07-27T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1119a0c830_PicsArt_07-27-03.50.11.jpg"
keywords: []
---

#  എസ്.പി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു

> **Lead Summary:** പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു. ശൗര്യചക്ര സുബേദാർ പി.വി.മനേഷിനെ എസ് പി സി കേഡറ്റുകൾ ആദരിക്കുകയും അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ചെയ്തു.

## Article Content

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു. ശൗര്യചക്ര സുബേദാർ പി.വി.മനേഷിനെ എസ് പി സി കേഡറ്റുകൾ ആദരിക്കുകയും അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ചെയ്തു.

സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡിവിഷൻ എ.എൻ.ഒ നജീബ്, സ്കൂൾ മാനേജർ കെ.വി.കരുണാകരൻ, സി.കെ.ശശിധരൻ, എം.വിനോദൻ, സിത്താര ടീച്ചർ, കെ.ഗണേശൻ മാസ്റ്റർ,കെ. വിനീതൻ , പ്രവിത്ത് മാസ്റ്റർ, കെ.ജീവ ടീച്ചർ എന്നിവർ പ്രസംഗിച്ചു. എസ് പി സി കാഡറ്റുകൾ ഗാർഡ് ഓഫ് ഹോണർ നൽകി മനേഷിനെ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57639/pathirayad)