---
title: "തലശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടി.എം.ഡബ്ലു.ജെ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിച്ചു"
english_title: "Medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57642/medical-camp"
published_at: "2022-07-27T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e11710347a5_Screenshot_20220727-155909.png"
keywords: []
---

# തലശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടി.എം.ഡബ്ലു.ജെ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിച്ചു

> **Lead Summary:** തലശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടി.എം.ഡബ്ലു.ജെ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും, സ്നേഹ സംഗമവും സംഘടിപ്പിച്ചു. പുന്നോൽ ലോറൻ ഗാർഡനിൽ നടന്ന പരിപാടി തലശേരി സബ് കലക്ടര്‍ അനുകുമാരി ഐ എ എസ് ഉദ്ഘാടനം ചെയ്തു.

## Article Content

തലശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടി.എം.ഡബ്ലു.ജെ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും, സ്നേഹ സംഗമവും സംഘടിപ്പിച്ചു. പുന്നോൽ ലോറൻ ഗാർഡനിൽ നടന്ന പരിപാടി തലശേരി സബ് കലക്ടര്‍ അനുകുമാരി ഐ എ എസ് ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെ ആസ്‌ററര്‍ വളണ്ടിയേര്‍സിന്റെ നേതൃത്വത്തിലാണ് സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് പ്രതിരോധ വാക്സിനുകൾ സ്വീകരിച്ച് 90 ദിവസം പിന്നിട്ടവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസും നൽകി.

വൈകിട്ട് നടന്ന സ്‌നേഹ സംഗമത്തില്‍ യുവഗായിക ഡാന റാസിക്കിന്റെ നേത്യത്വത്തില്‍ സംഗീത വിരുന്നും കുട്ടികള്‍ക്കുള്ള കലാപരിപാടികളും അരങ്ങേറി. ന്യു മാഹി പഞ്ചായത്ത് പ്രസി: എം കെ സെയ്തു സംസാരിച്ചു. വി.കെ സക്കറിയ അധ്യക്ഷനായി. ഷബീർ അഹമ്മദ് സ്വാഗതവും ഹസ്സൻ പറക്കാട്ട് നന്ദിയും പറഞ്ഞു. വൈസ് ചെയര്‍. റസാക്ക് സി. പി, സെക്രട്ടറി ഷബീര്‍ ടി, എന്നിവർ നേതൃത്വം നൽകി.നിരവധി ആളുകൾ പരി പാടിയിൽ പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57642/medical-camp)