---
title: "ചാന്ദ്രദിനവാരാഘോഷ പ്രദർശനം ഉദ്ഘാടനം ചെയ്തു"
english_title: "The Lunar Day Week Exhibition was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57655/the-lunar-day-week-exhibition-was-inaugurated"
published_at: "2022-07-27T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e128a25df0d_InShot_20220727_172822639.jpg"
keywords: []
---

# ചാന്ദ്രദിനവാരാഘോഷ പ്രദർശനം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കരിക്കോട്ടക്കരി** :കരിക്കോട്ടക്കരി സെന്റ് തോമസ് യു പി സ്കൂളിൽ ചാന്ദ്രദിന വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച വിവിധ വസ്തുക്കളുടെ പ്രദർശനം സ്കൂൾ പി.ടി.എ പ്രസിഡന്റ് ദേവസ്യ കെ എം. ഉദ്ഘാടനം ചെയ്തു.

## Article Content

**കരിക്കോട്ടക്കരി** :കരിക്കോട്ടക്കരി സെന്റ് തോമസ് യു പി സ്കൂളിൽ ചാന്ദ്രദിന വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച വിവിധ വസ്തുക്കളുടെ പ്രദർശനം സ്കൂൾ പി.ടി.എ പ്രസിഡന്റ് ദേവസ്യ കെ എം. ഉദ്ഘാടനം ചെയ്തു.

റോക്കറ്റുകൾ, പോസ്റ്ററുകൾ, ചിത്രങ്ങൾ തുടങ്ങി വിവധ വസ്തുക്കളാണ് പൊതുജനങ്ങൾക്കായി പ്രദർശനത്തിന് തയ്യാറാക്കിയത്. കുട്ടികൾ ഒരുക്കിയ റോക്കറ്റ് വിക്ഷേപണം കാണികളെ അത്ഭുതപ്പെടുത്തുന്നതായി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് അധ്യക്ഷനായി. മദർ പി.ടി.എ പ്രസിഡന്റ് ലിജി സാം, ജിതിൻ, സന്തോഷ്, അഞ്ജു മരിയ , സിസ്റ്റർ ലിവി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57655/the-lunar-day-week-exhibition-was-inaugurated)