---
title: "ഡിജിറ്റൽ നെക്സ്റ്റ്: മൊബൈൽ സ്റ്റോറി ടെല്ലിംഗ് ശിൽപ്പശാല 30-ന് തുടങ്ങും"
english_title: "Digital Next: Mobile Storytelling Workshop starts on 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57665/digital-next-mobile-storytelling-workshop-starts-on-30"
published_at: "2022-07-27T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1343dd3ad9_InShot_20220727_181826481.jpg"
keywords: []
---

# ഡിജിറ്റൽ നെക്സ്റ്റ്: മൊബൈൽ സ്റ്റോറി ടെല്ലിംഗ് ശിൽപ്പശാല 30-ന് തുടങ്ങും

> **Lead Summary:** **കൽപ്പറ്റ**: വർത്തമാനകാലത്തെ മാറ്റങ്ങൾക്കനുസൃതമായി മാധ്യമ രംഗത്ത് ഉണ്ടായ പുതിയ സാങ്കേതിക വിദ്യകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി ഡിജിറ്റൽ നെക്സ്റ്റ് എന്ന പേരിൽ ഇൻഡിപെൻഡൻ്റ് മീഡിയ ഇനീഷ്യേറ്റീവും മീഡിയവിംഗ്സ് ഡിജിറ്റൽ സൊലൂഷൻസും ചേർന്ന് ഡിജിറ്റൽ നെക്സ്റ്റ് എന്ന പേരിൽ നടത്തുന്ന മൊബൈൽ സ്റ്റോറി ടെല്ലിംഗ് ശില്പശാല 30, 31 തിയതികളിൽ വയനാട് ജില്ലയിലെ വൈത്തിരിയിൽ നടക്കും.

## Article Content

**കൽപ്പറ്റ**: വർത്തമാനകാലത്തെ മാറ്റങ്ങൾക്കനുസൃതമായി മാധ്യമ രംഗത്ത് ഉണ്ടായ പുതിയ സാങ്കേതിക വിദ്യകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി ഡിജിറ്റൽ നെക്സ്റ്റ് എന്ന പേരിൽ ഇൻഡിപെൻഡൻ്റ് മീഡിയ ഇനീഷ്യേറ്റീവും മീഡിയവിംഗ്സ് ഡിജിറ്റൽ സൊലൂഷൻസും ചേർന്ന് ഡിജിറ്റൽ നെക്സ്റ്റ് എന്ന പേരിൽ നടത്തുന്ന മൊബൈൽ സ്റ്റോറി ടെല്ലിംഗ് ശില്പശാല 30, 31 തിയതികളിൽ വയനാട് ജില്ലയിലെ വൈത്തിരിയിൽ നടക്കും.

വീഡിയോകളും വാർത്തകളും ഏറ്റവും ആകർഷണീയമായ തരത്തിലും ലളിതമായും കാഴ്ചക്കാരിലേക്കെത്തിക്കുന്നതിന് ആഗോള തലത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രചാരമുള്ള മൊബൈൽ സ്റ്റോറി ടെല്ലിംഗ്, സോഷ്യൽ മീഡിയ സ്റ്റോറി ടെല്ലിംഗ്, ഇൻട്രാക്ടീവ് മൾട്ടി മീഡിയ സ്റ്റോറി ടെല്ലിംഗ്, ഡ്രോൺ സ്റ്റോറി ടെല്ലിംഗ് എന്നിവയിൽ പ്രായോഗിക പരിശീലനമാണ് രണ്ട് ദിവസത്തെ ശിൽപ്പശാല കൊണ്ട് ഉദ്ദേശിക്കുന്നത്. 30-ന് രാവിലെ 9.30-ന് ആരംഭിച്ച് 31-ന് വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന ശില്പശാലയിൽ കാലിഫോർണിയയിൽ നിന്ന് ഗ്രാമി അവാർഡ് ജേതാവ് ഫെയ്ത്ത് സിഡ് ലോ , ഗ്രീസ് സി.എൻ.എൻ സ്റ്റോറി ടെല്ലറും അൽജസീറ ട്രെയ്നറുമായ കോൺസ്റ്റാൻ്റിനോസ് ആൻ്റോ പോളസ്,

ജർമ്മനിയിൽ നിന്ന് മൊബൈൽ സ്റ്റോറി ടെല്ലർ എലിസബത്ത് മുള്ളർ എന്നിവർ ഓൺലൈനായി ക്ലാസ്സുകൾ നയിക്കും. 

   2020ൽ ഡെൻമാർക്ക് ആസ്ഥാനമായ മീഡിയ ഷിഫ്റ്റ് നടത്തിയ തിരഞ്ഞെടുപ്പിൽ ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഇന്നവേറ്റീവ് ജേണലിസം ട്രെയ്നർ മാരിൽ ഒരാളും ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലെ പ്രൊഫസറും മലയാളിയുമായ ദേവദാസ് രാജാറാം, ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലെ ഡിജിറ്റൽ ട്രെയ്നറും ബംഗാളിയുമായ നിരാഞ്ഞ്ജന മൊൻഡാൽ എന്നിവർ വയനാട്ടിൽ താമസിച്ച് ശിൽപ്പശാലക്ക് പൂർണ്ണ നേതൃത്വം നൽകും. ഡിജിറ്റൽ മീഡിയ സ്റ്റോറി ടെല്ലറും മൈ ഫിൻ എഡിറ്ററുമായ വരുൺ രമേശ്, മാതൃഭൂമി ചീഫ് ക്യാമറാമാനും ഡിജിറ്റൽ വിഷ്വൽ സ്റ്റോറി ടെല്ലറുമായ ഷമീർ മച്ചിംങ്ങൽ, ഡ്രോൺ സ്റ്റോറി ടെല്ലറും പ്രൊഫഷണൽ ഡ്രോൺ പൈലറ്റുമായ അരുൺ പി. ജോസ്, ദി ഫോർത്ത് ന്യൂസ് എഡിറ്റർ ശ്രീജ ശ്യാം, ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർ രേഖാ മേനോൻ , ട്രാവൽ വ്ളോഗർ അജു വെച്ചൂച്ചിറ  തുടങ്ങിയവർ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകും. മുഖ്യധാരാ മാധ്യമങ്ങൾ, ഓൺലൈൻ മീഡിയ, സമൂഹമാധ്യമങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്ന ഈ രംഗത്തെ വിദ്യാർത്ഥികൾ, അധ്യാപകർ, ഡിജിറ്റൽ മൊബൈൽ സ്റ്റോറി ടെല്ലിംഗിൽ താൽപ്പര്യമുള്ളവർ തുടങ്ങി മുപ്പത് പേരാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9656347995.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57665/digital-next-mobile-storytelling-workshop-starts-on-30)