---
title: "ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ പ്രിയനെ മാറ്റി "
english_title: "K Priyan has been removed from the post of local secretary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5767/k-priyan-has-been-removed-from-the-post-of-local-secretary"
published_at: "2021-10-18T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616cf8bd368a3_PicsArt_10-18-10.00.26.jpg"
keywords: []
---

# ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ പ്രിയനെ മാറ്റി 

> **Lead Summary:** കോളയാട്: സിപിഎം നിടുംപൊയിൽ ലോക്കൽ സെക്രട്ടറി ആയി പി പ്രഹ്ളാദനെ തെരഞ്ഞെടുത്തു. നിക്ഷേപകരുടെ പ്രതിഷേധത്താൽ വിവാദത്തിലായ പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി മുൻ പ്രസിഡന്റായ കെ പ്രിയനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി.

## Article Content

കോളയാട്: സിപിഎം നിടുംപൊയിൽ ലോക്കൽ സെക്രട്ടറി ആയി പി പ്രഹ്ളാദനെ തെരഞ്ഞെടുത്തു. നിക്ഷേപകരുടെ പ്രതിഷേധത്താൽ വിവാദത്തിലായ പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി മുൻ പ്രസിഡന്റായ കെ പ്രിയനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി.

സഹകരണ ആശുപത്രി ക്രമക്കേട് വിവാദത്തിൽ മൂന്ന് വർഷം മുൻപ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തപ്പെട്ട കെ പി സുരേഷ് കുമാറിനെ ലോക്കൽ കമ്മിറ്റിയിലേക്കും ഏരിയ സമ്മേളന പ്രതിനിധിയായും പുന്നപ്പാലത്ത് നടന്ന സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5767/k-priyan-has-been-removed-from-the-post-of-local-secretary)