---
title: "രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. ; ഇന്നലെ 13,596 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു"
english_title: "Covid 19 update india oct 18"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5771/covid-19-update-india-oct-18"
published_at: "2021-10-18T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616cffa30451d_images - 2021-10-18T103115.699.jpeg"
keywords: []
---

# രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. ; ഇന്നലെ 13,596 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

> **Lead Summary:**  **ന്യൂഡല്‍ഹി**: രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. ഇന്നലെ 13,596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതില്‍ 7555 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്.

## Article Content

 **ന്യൂഡല്‍ഹി**: രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. ഇന്നലെ 13,596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതില്‍ 7555 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്.

230 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണിത്. നിലവില്‍ 1,89,694 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ഇന്നലെ 73,157 സാമ്ബിളുകളാണ് പരിശോധിച്ചത്. 10,773 പേര്‍ പുതുതായി രോഗമുക്തി നേടിയതായി സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5771/covid-19-update-india-oct-18)