---
title: "ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി   "
english_title: "Fashiontechnogoy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57719/fashiontechnogoy"
published_at: "2022-07-28T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1d716f3a9f_images.jpeg"
keywords: []
---

# ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി   

> **Lead Summary:** കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി (ഐഐഎച്ച്ടി) കണ്ണൂരില്‍ ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

## Article Content

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി (ഐഐഎച്ച്ടി) കണ്ണൂരില്‍ ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

ഫാഷന്‍ ഡിസൈനിങ്ങ്, ഗാര്‍മെന്റ് മാനുഫാക്ച്ചറിങ്ങ് ടെക്‌നോളജി, അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി, പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ക്ലോത്തിങ്ങ് മാത്തമാറ്റിക്‌സ് ആന്‍ഡ് ഗാര്‍മെന്റ് ലാബ് തുടങ്ങിയവയാണ് വിഷയങ്ങള്‍. ഒരു വര്‍ഷത്തെ കോഴ്‌സിന് എസ്എസ്എല്‍സിയാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്.

ആഗസ്റ്റ് 12ന് മുമ്പ് നേരിട്ടോ www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് മുഖേനയോ അപേക്ഷിക്കണം. വിലാസം: എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍. ഫോണ്‍: 0497 2835390.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57719/fashiontechnogoy)