---
title: " വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം "
english_title: "India"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57731/india"
published_at: "2022-07-28T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1f0accc531_IMG-20220728-WA0008.jpg"
keywords: []
---

#  വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം 

> **Lead Summary:** വെസ്റ്റിന്‍ഡീസിന് എതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വലിയ വിജയം. ഇന്ന് മഴ കളിയെ തടസ്സപ്പെടുത്തി എങ്കിലും ഇന്ത്യക്ക് 119 റണ്‍സിന്റെ വിജയം നേടാന്‍ ആയി. ഇന്ന് ആദ്യം ബറ്റു ചെയ്ത ഇന്ത്യ 36 ഓവറില്‍ 225/3 എന്ന നിലയില്‍ നില്‍ക്കുമ്ബോള്‍ ആയിരുന്നു മഴ കളി തടസ്സപ്പെടുത്തിയത്.

## Article Content

വെസ്റ്റിന്‍ഡീസിന് എതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വലിയ വിജയം. ഇന്ന് മഴ കളിയെ തടസ്സപ്പെടുത്തി എങ്കിലും ഇന്ത്യക്ക് 119 റണ്‍സിന്റെ വിജയം നേടാന്‍ ആയി. ഇന്ന് ആദ്യം ബറ്റു ചെയ്ത ഇന്ത്യ 36 ഓവറില്‍ 225/3 എന്ന നിലയില്‍ നില്‍ക്കുമ്ബോള്‍ ആയിരുന്നു മഴ കളി തടസ്സപ്പെടുത്തിയത്.

മഴ ഏറെ നീണ്ടു നിന്നതോടെ മഴനിയമ പ്രകാരം വെസ്റ്റിന്‍ഡീസിന്റെ ലക്ഷ്യം 257 റണ്‍സ് ആക്കി നിശ്ചയിച്ചു. ഇന്ത്യയുടെ ഇന്നിങ്സില്‍ ഗില്‍ 98 റണ്‍സ് എടുത്ത് ക്രീസില്‍ നില്‍ക്കെ ആയിരുന്നു മഴ എത്തിയത്. താരത്തിന് തന്റെ ആദ്യ സെഞ്ച്വറി മഴ കാരണം നഷ്ടമായി. ഇന്ത്യക്കായി ക്യാപ്റ്റന്‍ ധവാന്‍ 58 റണ്‍സും ശ്രേയസ് അയ്യര്‍ 44 റണ്‍സും എടുത്തു. സഞ്ജു സാംസണ്‍ 6 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാമത് ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് 137 റണ്‍സിന് ആളൗട്ട് ആയി. അവര്‍ക്ക് താളം കണ്ടെത്താനെ ആയിരുന്നില്ല. 42 റണ്‍സ് വീതം നേടിയ കിംഗും പൂരനും മാത്രമാണ് വെസ്റ്റിന്‍ഡീസിനായി തിളങ്ങിയത്.

ഇന്ത്യക്ക് വേണ്ടി ചാഹല്‍ നാലു വിക്കറ്റും സിറാജ്, താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്സര്‍ പട്ടേലും പ്രസീതും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്നത്തെ വിജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57731/india)