---
title: "അ​ട്ട​പ്പാ​ടി​യി​ല്‍ യു​വ​തി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു"
english_title: "Attapadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57734/attapadi"
published_at: "2022-07-28T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1f281401de_IMG-20220728-WA0009.jpg"
keywords: []
---

# അ​ട്ട​പ്പാ​ടി​യി​ല്‍ യു​വ​തി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു

> **Lead Summary:** **അ​ട്ട​പ്പാ​ടി: **പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ല്‍ യു​വ​തി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. കാ​വു​ണ്ടി​ക്ക​ല്‍ പ്ലാ​മ​ര​ത്ത് മ​ല്ലീ​ശ്വ​രി ആ​ണ് മ​രി​ച്ച​ത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. പ്രാഥമിക ആവശ്യത്തിനായി വീടിനു വെളിയില്‍ ഇറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

## Article Content

**അ​ട്ട​പ്പാ​ടി: **പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ല്‍ യു​വ​തി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. കാ​വു​ണ്ടി​ക്ക​ല്‍ പ്ലാ​മ​ര​ത്ത് മ​ല്ലീ​ശ്വ​രി ആ​ണ് മ​രി​ച്ച​ത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. പ്രാഥമിക ആവശ്യത്തിനായി വീടിനു വെളിയില്‍ ഇറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

മല്ലീശ്വരിയെ ഉടന്‍ അഗളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനത്തിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് കാവുണ്ടിക്കല്‍. കഴിഞ്ഞ കുറച്ചു ദിവസത്തിനു മുന്‍പ് പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. തുടര്‍ന്ന് വനംവാച്ചര്‍മാരും മറ്റും ചേര്‍ന്ന് ആനകളെ കാട്ടിലേക്ക് മടക്കി അയച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57734/attapadi)