---
title: "കല്യാശ്ശേരിയിൽ 365 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ അറസ്റ്റിൽ"
english_title: "Two persons arrested with 365 grams of MDMA in Kalyassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57791/two-persons-arrested-with-365-grams-of-mdma-in-kalyassery"
published_at: "2022-07-28T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2341576ed7_Picsart_22-07-28_12-29-37-979.jpg"
keywords: []
---

# കല്യാശ്ശേരിയിൽ 365 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** കല്യാശ്ശേരിയിൽ 365 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ അറസ്റ്റിൽ. കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന 365 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. കല്യാശ്ശേരി സെൻട്രലിലെ മുഹമ്മദ്‌ അസ്‌കർ, മുഹമ്മദ്‌ അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

കല്യാശ്ശേരിയിൽ 365 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ അറസ്റ്റിൽ. കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന 365 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. കല്യാശ്ശേരി സെൻട്രലിലെ മുഹമ്മദ്‌ അസ്‌കർ, മുഹമ്മദ്‌ അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദും സംഘവും കല്യാശ്ശേരി സെൻട്രലിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സർക്കിൾ ഓഫീസിലെ ഉത്തര മേഖലാ ജോയ്ന്റ് എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ജില്ലയിൽ എക്സൈസ് കണ്ടെടുത്ത എം.ഡി.എം.എ. കേസുകളിൽ ഏറ്റവുംവലിയ അളവിലുള്ള കേസാണിതെന്ന് എക്സൈസ് വിഭാഗം അറിയിച്ചു. എക്സൈസ് ഇൻസ്‌പക്ടർ പി.ടി.യേശുദാസൻ, പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.സതീഷ്, പി.വി.ഗണേഷ് ബാബു, എം.വി.ശ്യാംരാജ്, രാഹുൽ, വിനോദ്, എക്സൈസ് സൈബർ വിഭാഗം സിവിൽ ഓഫീസർ സുഹീഷ്, ഡ്രൈവർ എം.പ്രകാശൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57791/two-persons-arrested-with-365-grams-of-mdma-in-kalyassery)