---
title: "റേഡിയോ പ്രക്ഷേപണവുമായി കോട്ടനാട് ഗവ. യുപി സ്കൂൾ"
english_title: "Kottanad Govt with radio broadcast. UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57796/kottanad-govt-with-radio-broadcast-up-school"
published_at: "2022-07-28T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e238f9556eb_Picsart_22-07-28_12-50-43-702.jpg"
keywords: []
---

# റേഡിയോ പ്രക്ഷേപണവുമായി കോട്ടനാട് ഗവ. യുപി സ്കൂൾ

> **Lead Summary:**  മേപ്പാടി: കോട്ടനാട് ഗവ. യുപി സ്കൂളിൽ ഇൻ്റർനെറ്റ് റേഡിയോ പ്രക്ഷേപണം തുടങ്ങി. മേപ്പാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ചെമ്പ്ര റേഡിയോ എന്ന പേരിലാണ് റേഡിയോ പ്രവർത്തിക്കുക.

## Article Content

 മേപ്പാടി: കോട്ടനാട് ഗവ. യുപി സ്കൂളിൽ ഇൻ്റർനെറ്റ് റേഡിയോ പ്രക്ഷേപണം തുടങ്ങി. മേപ്പാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ചെമ്പ്ര റേഡിയോ എന്ന പേരിലാണ് റേഡിയോ പ്രവർത്തിക്കുക.

കുട്ടികളുടെ പരിപാടികൾ, ക്ലാസുകൾ, മഹത് വ്യക്തികളുടെ സന്ദേശങ്ങൾ, വിജ്ഞാന വിനോദ പരിപാടികൾ എന്നിവ സ്കൂൾ വികസിപ്പിച്ചെടുത്ത റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യും. ജില്ലാ കളക്ടർ എ. ഗീത, എഇഒ വി മോഹനൻ ,ബി .പി.ഒ ഷിബു എ. കെ എന്നിവർ ഓൺലൈനായി സന്ദേശം നൽകി.

വാർഡ് മെമ്പർ രാധാ രാമസ്വാമി അധ്യക്ഷയായിരുന്നു. കോഡിനേറ്റർ ജീസ് ജോസഫ് പദ്ധതി വിശദീകരണം നടത്തി. സുരേഷ് ബാബു (പിടിഎ പ്രസിഡണ്ട് ) തോമസ് ആൻ്റണി (പ്രധാന അധ്യാപകൻ)ജപലാൽ മാസ്റ്റർ ( മേപ്പാടി ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ) റഹ്മത്ത് ( മദർ പിടിഎ പ്രസിഡൻ്റ്) പ്രവീൺ ദാസ് (സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57796/kottanad-govt-with-radio-broadcast-up-school)