---
title: "കണ്ണവത്ത് ശക്തമായ മഴയിൽ വീട് തകർന്നു"
english_title: "The house collapsed in heavy rain in Kannavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5785/the-house-collapsed-in-heavy-rain-in-kannavam"
published_at: "2021-10-18T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d0959e1e58_PicsArt_10-18-11.13.04.jpg"
keywords: []
---

# കണ്ണവത്ത് ശക്തമായ മഴയിൽ വീട് തകർന്നു

> **Lead Summary:** കണ്ണവം: ശക്തമായ മഴയ്ക്ക് പിന്നാലെ വീട് തകർന്നു. കണ്ണവം കോളനി ഖാദി ബോർഡിന് സമീപത്തെ ടി വസന്തയുടെ വീടാണ് തകർന്നത്. വീടിനുള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

കണ്ണവം: ശക്തമായ മഴയ്ക്ക് പിന്നാലെ വീട് തകർന്നു. കണ്ണവം കോളനി ഖാദി ബോർഡിന് സമീപത്തെ ടി വസന്തയുടെ വീടാണ് തകർന്നത്. വീടിനുള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ഓടിട്ട വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. ചുവരുകൾക്കും കേട്പാട് സംഭവിച്ചിട്ടുണ്ട്.ശനിയാഴ്ച രാത്രി ശക്തമായ മഴ പെയ്തിരുന്നു.ഇതിന് പിന്നാലെയാണ് വീട് തകർന്നത്.

അപകട നടക്കുമ്പോൾ വസന്തയും 2 മക്കളും ഉൾപ്പെടെ ആറ് പേർ വീട്ടിലുണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഓടിയതിനാലാണ് വൻ ദുരന്ത ഒഴിവായത്.

വീട്ടിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകൾ ഉൾപ്പെടെ തകർന്നു.പഞ്ചായത്ത്, റവന്യൂ, എന്നിവയുടെ അതികൃതരും കണ്ണവം പോലീസും വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5785/the-house-collapsed-in-heavy-rain-in-kannavam)