---
title: "പരിയാരം പഞ്ചായത്ത് സമ്പൂർണ്ണ തരിശ് രഹിത പഞ്ചായത്താക്കി മാറ്റുന്നതിൻ്റെ ഭാഗമായി നടുവയലിൽ നെൽകൃഷി തുടങ്ങി"
english_title: "To convert the Pariyaram panchayat into a completely barren panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57850/to-convert-the-pariyaram-panchayat-into-a-completely-barren-panchayat"
published_at: "2022-07-28T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2630471546_Picsart_22-07-28_15-50-15-323.jpg"
keywords: []
---

# പരിയാരം പഞ്ചായത്ത് സമ്പൂർണ്ണ തരിശ് രഹിത പഞ്ചായത്താക്കി മാറ്റുന്നതിൻ്റെ ഭാഗമായി നടുവയലിൽ നെൽകൃഷി തുടങ്ങി

> **Lead Summary:** പരിയാരം പഞ്ചായത്ത് സമ്പൂർണ്ണ തരിശ് രഹിത പഞ്ചായത്താക്കി മാറ്റുന്നതിൻ്റെ ഭാഗമായി പരിയാരം പഞ്ചായത്ത് , കൃഷി ഭവൻ, കാർഷിക കർമ്മ സേന, പാഠ ശേഖര സമിതി, എന്നിവരുടെ നേതൃത്വത്തിൽ കുറ്റിയേരി നടുവയലിൽ നെൽകൃഷി തുടങ്ങി.

## Article Content

പരിയാരം പഞ്ചായത്ത് സമ്പൂർണ്ണ തരിശ് രഹിത പഞ്ചായത്താക്കി മാറ്റുന്നതിൻ്റെ ഭാഗമായി പരിയാരം പഞ്ചായത്ത് , കൃഷി ഭവൻ, കാർഷിക കർമ്മ സേന, പാഠ ശേഖര സമിതി, എന്നിവരുടെ നേതൃത്വത്തിൽ കുറ്റിയേരി നടുവയലിൽ നെൽകൃഷി തുടങ്ങി.

അതിവർഷം കാരണം കൃഷിയിടങ്ങൾ വെളളം നിറഞ്ഞതിനാൽ ഈ വർഷം പരിയാരം പഞ്ചായത്തിലെ മുഴുവൻ കൃഷിയിടങ്ങളിലും ഒന്നാം വിള നെൽകൃഷി തുടങ്ങിയിരുന്നില്ല. മഴ കുറഞ്ഞതോടെ തരിശുരഹിത പഞ്ചായത്തെന്ന ലക്ഷ്യവുമായി പരിയാരം പഞ്ചായത്ത് , കൃഷി ഭവൻ, കാർഷിക കർമ്മ സേന, പാഠ ശേഖര സമിതി, എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുൾപ്പെടെ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയാണ്.

കുറ്റിയേരി നടുവയലിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ്ടി ഷീബ ഉദ്ഘാടനം ചെയ്തു. ഒന്നാം വിള മുഴുവനായി ചെയ്യാനായില്ലെങ്കിലും രണ്ടാം വിളനേരത്തേ ചെയ്യാനുള്ള ഒരുക്കത്തിലാണ് കർഷകരെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ഷീബ പറഞ്ഞു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ടോണ വിൻസെന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഇ പി ബാബു രാജൻ, ടി പി രമണി, ആർ ഗോപാലൻ, കൃഷി ഓഫീസർ രമ്യ ഭായി , എം ചന്ദ്രൻ , ഗോവിന്ദൻ , ടി വി നരായണൻ , സി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57850/to-convert-the-pariyaram-panchayat-into-a-completely-barren-panchayat)