---
title: "ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ വിത്ത് പന്തുകൾ വിതറി മുട്ടിൽ ഹയർ സെക്കണ്ടറി സ്കൂൾ"
english_title: "Seed balls scattered at Muttil Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57856/seed-balls-scattered-at-muttil-higher-secondary-school"
published_at: "2022-07-28T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2670b893ad_IMG-20220728-WA0137.jpg"
keywords: []
---

# ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ വിത്ത് പന്തുകൾ വിതറി മുട്ടിൽ ഹയർ സെക്കണ്ടറി സ്കൂൾ

> **Lead Summary:** മുട്ടിൽ : ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ മുട്ടിൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാർ, തളിർക്കട്ടെ പുതു നാമ്പുകൾ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ചാണകവും മണ്ണും ചേർത്ത മിശ്രിതത്തിൽ വിവിധ ഇനം വിത്തുകൾ വെച്ചു തയ്യാറാക്കിയ വിത്ത് ബാളുകൾ പുഴുയോരങ്ങളിലും വീടിനടുത്തുള്ള തരിശ്ശിടങ്ങളിലും വിതറി.

## Article Content

മുട്ടിൽ : ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ മുട്ടിൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാർ, തളിർക്കട്ടെ പുതു നാമ്പുകൾ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ചാണകവും മണ്ണും ചേർത്ത മിശ്രിതത്തിൽ വിവിധ ഇനം വിത്തുകൾ വെച്ചു തയ്യാറാക്കിയ വിത്ത് ബാളുകൾ പുഴുയോരങ്ങളിലും വീടിനടുത്തുള്ള തരിശ്ശിടങ്ങളിലും വിതറി.

മഴയും മറ്റു അനുകൂല കാലാവസ്ഥയും വരുമ്പോൾ വിത്ത് പന്തി ലുള്ള വിത്ത് മുളച്ച് വളർന്നു വരുന്ന ചെടികൾ ഭൂമിക്ക് പച്ചകുട വിരിക്കും എന്ന ലക്ഷ്യത്തോടെയാണ് വിത്ത് പന്തുകൾ വിതറിയത്. വാർഡ് മെമ്പർ ശ്രീമതി.ആയിഷ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ.അബ്ദുൽ ജലീൽ, ശ്രീ.നുഹൈസ്.എ.എ, പ്രോഗ്രാം ഓഫീസർ ശ്രീ.ജംഷാദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57856/seed-balls-scattered-at-muttil-higher-secondary-school)