---
title: "ശ്രീറാമിനെതിരെ ലീഗിന്‍റെ പ്രതിഷേധം: കളക്ടറുടെ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം"
english_title: "Sreeram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57949/sreeram"
published_at: "2022-07-29T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e32cf5e7070_Screenshot_20220729-061005.png"
keywords: []
---

# ശ്രീറാമിനെതിരെ ലീഗിന്‍റെ പ്രതിഷേധം: കളക്ടറുടെ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

> **Lead Summary:** **ആലപ്പുഴ: **മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാർ ഇടിച്ചു കൊലപെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം തുടരുന്നു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധം സംഗമം നടത്തും.

## Article Content

**ആലപ്പുഴ: **മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാർ ഇടിച്ചു കൊലപെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം തുടരുന്നു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധം സംഗമം നടത്തും.

കെ എം ബഷീറിന്‍റെ സഹപാഠികളുടെ സത്യഗ്രഹവും ഇന്ന് ഉണ്ടാകും. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടർ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തലത്തിൽ എസ് ഡി പി ഐയും നാളെ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്.ശ്രീറാം വെങ്കിട്ടരാമന്‍റെ ഔദ്യോഗിക പരിപാടികൾ ബഹിഷക്കരിക്കാൻ കോൺഗ്രസും മുസ്ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്.

ഇന്ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം രണ്ട് പാർട്ടികളും ബഹിഷ്കരിക്കും. ജില്ലാ കലക്ടർ എന്ന നിലയിൽ ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി ചെയർമാൻ.ശ്രീറാം ചുമതലയേറ്റശേഷം ആദ്യം നടക്കുന്ന വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഉൾപ്പെടുന്ന യോഗമാണ് ഇന്നത്തേത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57949/sreeram)