---
title: "സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ"
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57959/vayanad"
published_at: "2022-07-29T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e33f06dfce1_Screenshot_20220729-072831.png"
keywords: []
---

# സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **വയനാട്: **വയനാട് മേപ്പാടിയിൽ സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം സ്വദേശി ജെനിഫർ ആണ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് സ്കൂൾ അധികൃതർ പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

## Article Content

**വയനാട്: **വയനാട് മേപ്പാടിയിൽ സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം സ്വദേശി ജെനിഫർ ആണ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് സ്കൂൾ അധികൃതർ പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിം​ഗിലാണ് നേരിട്ട പീഡനത്തെ കുറിച്ച് കുട്ടി പരാതി പറഞ്ഞത്. ഇതോടെ സ്കൂൾ അധികൃതർ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57959/vayanad)