---
title: "പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഇന്ന് "
english_title: "Allotment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57969/allotment"
published_at: "2022-07-29T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e35354ee6d3_Screenshot_20220729-085358.png"
keywords: []
---

# പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഇന്ന് 

> **Lead Summary:** പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോര്‍ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മുതല്‍ www.admission.dge.kerala.gov.in വെബ്‌സൈറ്റില്‍ പരിശോധിക്കാം.

## Article Content

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോര്‍ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മുതല്‍ www.admission.dge.kerala.gov.in വെബ്‌സൈറ്റില്‍ പരിശോധിക്കാം.

പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുന്‍പ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനാന്‍ പ്രസിദ്ധീകരിക്കുന്നത്. ട്രയല്‍ അലോര്‍ട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് ലേക്ക് മാറ്റിയത്.

ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ നീളാന്‍ കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57969/allotment)