---
title: "ഇ.പി ജയരാജനെതിരായ വധശ്രമകേസ്:  ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ "
english_title: "Epjayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58008/epjayarajan"
published_at: "2022-07-29T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e37367bef69_images.jpeg"
keywords: []
---

# ഇ.പി ജയരാജനെതിരായ വധശ്രമകേസ്:  ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

> **Lead Summary:**  **തിരുവനന്തപുരം:** എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജനെതിരായ വധശ്രമക്കേസിൽ മൊഴി നൽകാൻ ഹാജരാകാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വീണ്ടും നോട്ടീസ് നൽകി പൊലീസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാല്‍ ഹാജരാകാൻ ആകില്ലെന്ന് ഫർസിൻ മജിദ് പോലീസിനെ അറിയിച്ചു.

## Article Content

 **തിരുവനന്തപുരം:** എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജനെതിരായ വധശ്രമക്കേസിൽ മൊഴി നൽകാൻ ഹാജരാകാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വീണ്ടും നോട്ടീസ് നൽകി പൊലീസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാല്‍ ഹാജരാകാൻ ആകില്ലെന്ന് ഫർസിൻ മജിദ് പോലീസിനെ അറിയിച്ചു.

നിയമോപദേശം തേടി തീരുമാനമെടുക്കാമെന്ന് പൊലിസ് നോട്ടീസിൽ പറഞ്ഞിട്ടുണ്ടെന്ന് ഫർ സിൻ മജിദ് വ്യക്തമക്കി.തിരുവനന്തപുരത്തേക്ക് പോകരുതെന്നാണ് നിയമോപദേശം ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹാജരായിരുന്നില്ല.ഹൈക്കോടതി ജാമ്യ വ്യവസ്ഥ ചൂണ്ടികാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹാജരാകാതിരുന്നത്. മുഖ്യമന്ത്രിക്കെതിരായ വധ ശ്രമ കേസിലെ പ്രതികൾ കൂടിയായ ഫർസീൻ മജീദിനും നവീൻ കുമാറിനുമാണ് മൊഴി നൽകാൻ ഹാജരാകാൻ തിരുവനന്തപുരം വലിയതുറ പൊലീസ് നോട്ടീസ് നൽകിയത്.

മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്നാണ് ഇവർക്ക് ജാമ്യം നൽകിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. ഈ ജാമ്യ വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ മൊഴി നൽകാൻ തിരുവനന്തപുരത്തേക്ക് വരില്ലെന്നാണ് കഴിഞ്ഞ തവണ നോട്ടീസ് നൽകിയപ്പോൾ ഇവർ നൽകിയ മറുപടി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58008/epjayarajan)