---
title: "മണത്തണയിൽ സൗജന്യ അസ്ഥിബലക്ഷയ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A free osteoporosis diagnosis camp was organized at Manathana."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58021/a-free-osteoporosis-diagnosis-camp-was-organized-at-manathana"
published_at: "2022-07-29T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e37b22e4670_Picsart_22-07-29_11-45-46-060.jpg"
keywords: []
---

# മണത്തണയിൽ സൗജന്യ അസ്ഥിബലക്ഷയ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ :** പേരാവൂർ ഫോറം വാട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ അസ്ഥിബലക്ഷയ രോഗനിർണയ ക്യാമ്പും പരിശോധനയും മണത്തണ സാംസ്കാരിക നിലയത്തിൽ അഡ്വക്കേറ്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സന്തോഷ് പാമ്പാറ അധ്യക്ഷത വഹിച്ചു .

## Article Content

**പേരാവൂർ :** പേരാവൂർ ഫോറം വാട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ അസ്ഥിബലക്ഷയ രോഗനിർണയ ക്യാമ്പും പരിശോധനയും മണത്തണ സാംസ്കാരിക നിലയത്തിൽ അഡ്വക്കേറ്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സന്തോഷ് പാമ്പാറ അധ്യക്ഷത വഹിച്ചു .

ഉന്നത വിജയികളായ നീതു തങ്കച്ചൻ , ചെറുപുഷ്പം പാറക്കൽ , നൈമി ശരണ്യ എന്നിവരെ അനുമോദിച്ചു . പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ , ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ , പഞ്ചായത്തംഗങ്ങളായ ബേബി സോജ, യു.വി.അനിൽ കുമാർ , താലൂക്അസി:    സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ, ഡോ.വി.പി.സന്ദീപ് ഫോറം ഭാരവാഹികളായ ബേബി കുര്യൻ , അരിപ്പയിൽ മജീദ് , പ്രശാന്ത് മണത്തണ , സി.എം.ജെ.മണത്തണ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58021/a-free-osteoporosis-diagnosis-camp-was-organized-at-manathana)